SignIn
Kerala Kaumudi Online
Saturday, 13 June 2026 9.01 PM IST

പ്രീപ്രൈമറി പ്രവേശനോത്സവം

school
പ്രീ പ്രൈമറി പ്രവേശനോത്സവം ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ. ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു

.കാഞ്ഞങ്ങാട്: ഞാണിക്കടവ് പ്രവർത്തിക്കുന്ന അൽ ബിറർ ഇന്റർനാഷണൽ പ്രീ സ്‌കൂളിലെ പ്രീ പ്രൈമറി പ്രവേശനോത്സവം ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ. ദിനേശൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും ഇൻസ്പെക്ടർ നിർവഹിച്ചു. സഫ്വാൻ തങ്ങൾ ഏഴിമല പഠനാരംഭ ഉദ്ഘാടനവും അനുഗ്രഹ പ്രഭാഷണവും നടത്തി. ഞാണിക്കടവ് മുഹിയുദ്ദീൻ ജമാഅത്ത് സെക്രട്ടറി കെ.സി മുഹമ്മദ് കുഞ്ഞി ഹാജി അദ്ധ്യക്ഷത വഹിച്ചു. പ്രദീപൻ കോതോളി സംസ്ഥാന സർക്കാറിന്റെയും കേരള പൊലീസിന്റെയും ഓപ്പറേഷൻ തൂഫാൻ എന്ന മയക്കുമരുന്നിന് എതിരെയുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ജമാഅത്ത് ഖത്തീബ് ആഷിക് ഫൈസി, റഷീദ് ഫൈസി, സെമീർ ഉദിനൂർ, സി.എച്ച്. ഖാദർ എന്നിവർ സംസാരിച്ചു. ജമാഅത്ത് ജോയിന്റ് സെക്രട്ടറി സി.എച്ച് സെഫീർ സ്വാഗതം പറഞ്ഞു. പ്രീ പ്രൈമറി പ്രവേശനോത്സവം ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ കെ. ദിനേശൻ ഉദ്ഘാടനം ചെയ്യുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL