
കട്ടപ്പന :നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കട്ടപ്പന മാർക്കറ്റിന് സമീപം കുന്തളംപാറ റോഡ് ഭാഗത്ത് നടത്തിയ പരിശോധനയിൽ സുരക്ഷിതത്വമല്ലാത്ത സാഹചര്യത്തിലും വൃത്തീ ഹീനമായ രീതിയലും ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി വിപണനം നടത്തുന്ന അന്യസംസ്ഥാനക്കാരുടെവ്യാപാര സ്ഥാപനംഅടപ്പിച്ചു.
കട്ടപ്പന പോലീസ് അധികൃതരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗമാണ് കട്ടപ്പന ടൗണിൽ കുന്തളം പാറ റോഡിൽ ഇത്തരം രീതിയിൽ വ്യാപാരം നടത്തിയ സ്ഥാപനം അടപ്പിച്ചത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കട്ടപ്പന പോലീസിന്റെ നേതൃത്വത്തിൽ കട്ടപ്പന പുതിയ ബസ്റ്റാൻഡ് മാർക്കറ്റ് ഭാഗം എന്നിവടങ്ങൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധനയാണ് നടത്തിയത്. പരിശോധനയ്ക്കിടെ ഈ സ്ഥാപനത്തിൽ പൊലീസ് ഉദ്യോഗസ്ഥർ കയറിയപ്പോൾ വൃത്തിഹീനമായ അന്തരീക്ഷത്തിൽ സാധനങ്ങൾ ഉണ്ടാക്കി വിപണനം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഉടൻതന്നെ ഇവർ നഗരസഭ ആരോഗ്യ വിഭാഗം അധികൃതരെ ബന്ധപ്പെടുകയായിരുന്നു.നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ വ്യാപാര സ്ഥാപനത്തിൽ പരിശോധന നടത്തി. സ്ഥാപനത്തിലുള്ള സാധനങ്ങൾ എല്ലാം നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് സ്ഥാപനം അടപ്പിച്ചു.
ഞായറാഴ്ച അവധി ദിവസമായതിനാൽ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് കട്ടപ്പന നഗരത്തിൽ എത്തുന്നത്.ഇവരെയെല്ലാം മുന്നിൽകണ്ടാണ് ഇവിടെ ഇത്തരത്തിൽ സാധനങ്ങൾ വില്പന നടത്തുന്നത്.പലതവണ ഉപയോഗിച്ച എണ്ണയും പലഹാരങ്ങളിൽ ഉപയോഗിക്കുന്ന വിവിധതരം കളറുകൾ അടക്കം ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. നഗരസഭയുടെ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത് എന്നും കണ്ടെത്തി. ഇതോടെ സ്ഥാപനം അടപ്പിക്കുകയായിരുന്നു. മറ്റ് നടപടിക്രമങ്ങൾക്ക് ശേഷം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ സ്ഥാപന ഉടമയ്ക്ക് എതിരെ പിഴ ചുമത്തുന്ന അടക്കമുള്ള നടപടികളിലേക്ക് കടക്കും. തുടർന്നുള്ള ദിവസങ്ങളിലും കട്ടപ്പന നഗരം കേന്ദ്രീകരിച്ച് ഇത്തരത്തിൽ കൂടുതൽ പരിശോധന വ്യാപകമാക്കുവാനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |