
നെടുമ്പാശേരി: ഐഫോണിന് നികുതിയടക്കണമെന്ന കസ്റ്റംസിന്റെ നിർദ്ദേശം നിരസിച്ച് വിമാനത്താവളത്തിൽ കുത്തിയിരിപ്പ് നടത്തിയ യാത്രക്കാരൻ അറസ്റ്റിൽ. എയർ അറേബ്യ വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ കോഴിക്കോട് മെത്തോട്ട് താഴം കൊമ്മേരി സ്വദേശി അജാസ് മുഹമ്മദ് ജെൻഷീറിനെയാണ് (36) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. 1,40,000 രൂപ വിലയുള്ള ആപ്പിൾ ഫോൺ ആണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. നികുതി രേഖകൾ ഇല്ലായിരുന്നു. സ്വന്തം ആവശ്യത്തിനുള്ള ഫോണായതിനാൽ നികുതി അടയ്ക്കേണ്ടതില്ലെന്നതായിരുന്നു ഇയാളുടെ നിലപാട്. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഫോൺ പിടിച്ചെടുക്കുകയും ജോലി തടസപ്പെടുത്തിയതിന് കസ്റ്റംസ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |