
ഇന്ന് ലോക നാളികേരദിനം
കൊച്ചി: പത്ത് വർഷത്തിനിടെ പുതുതായി രാജ്യത്തിന്റെ നാളികേര ഉത്പന്ന കയറ്റുമതി പട്ടികയിൽ ഇടംപടിച്ചത് 31 രാജ്യങ്ങൾ. കേരളത്തിന്റെ കേര ഉത്പന്നങ്ങൾക്ക് ലോകമാകെ പ്രിയം. കയറ്റുമതി പട്ടികയിലെ രാജ്യങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 128ൽ നിന്ന് 159 ആയി ഉയർന്നു. ഡയറക്ടറേറ്റ് ജനറൽ ഒഫ് കൊമേഴ്‌സ്യൽ ഇന്റലിജൻസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോർട്ടിലാണ് വിവരങ്ങൾ.
യൂറോപ്പ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, മാൾട്ട, സെർബിയ, കമ്പോഡിയ, ഗയാന, മഡഗാസ്‌കർ, ഓസ്‌ട്രേലിയ, മ്യാൻമർ, അൽബേനിയ, താജിക്കിസ്ഥാൻ, ബൊളീവിയ, ജമൈക്ക, കിർഗിസ്ഥാൻ, ഉറുഗ്വേ, ഐസ്‌ലാൻഡ്, ഇക്വറ്റോറിയൽ ഗിനിയ, തിമോർ ലെസ്റ്റെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പുതുതായി വിപണി തുറന്നത്. ഉയർന്ന ഗുണനിലവാരവും വർദ്ധിക്കുന്ന ഡിമാൻഡുമാണ് കാരണം
വിപണിയിൽ ഒന്നാമതായിരുന്ന അമേരിക്കയെ പിന്തള്ളി, 933.31 കോടി രൂപയുടെ നാളികേര ഉത്പന്ന ഇറക്കുമതിയുമായി യു.എ.ഇ ഒന്നാം സ്ഥാനത്തെത്തി. 702.82 കോടി രൂപയോടെ അമേരിക്ക രണ്ടാമതും 586.19 കോടി രൂപയുമായി ശ്രീലങ്ക മൂന്നാമതുമാണ്. ഖനന വ്യവസായ ആവശ്യങ്ങൾക്കായി 'ആക്ടിവേറ്റഡ് കാർബൺ' വൻതോതിൽ ഇറക്കുമതി ചെയ്ത സുഡാൻ 233.22 കോടി രൂപയുടെ ഉത്പന്നങ്ങൾ വാങ്ങി നാലാം സ്ഥാനത്തേക്ക് കുതിച്ചെത്തി. മുൻപ് 51-ാം സ്ഥാനത്തായിരുന്നു. ജർമ്മനിയാണ് 231.24 കോടി രൂപ അഞ്ചാം സ്ഥാനത്ത്.
വരുമാനത്തിൽ 241% വർദ്ധനവ്
പുതിയ വിപണികൾ കണ്ടെത്തിയതോടെ നാളികേര ഉത്പന്ന കയറ്റുമതി വരുമാനത്തിലും ചരിത്രപരമായ കുതിച്ചുചാട്ടം രാജ്യം കൈവരിച്ചു. 2016-17 കാലയളവിൽ 2,061.7 കോടി രൂപയായിരുന്നു വിദേശനാണ്യ വരുമാനം. 2025-26ൽ 241.40 ശതമാനം വളർച്ചയോടെ 17,038.35 കോടി രൂപയാണ് വരുമാനം.
ഉത്പന്നങ്ങൾ - തൂക്കം - മൂല്യം
• ചിരട്ടക്കരി - 179472.50 - 4688.89
• കൊപ്ര - 2241.65 - 43.78
• ഉണക്കതേങ്ങ - 54102.39 - 376.66
• വെളിച്ചെണ്ണ - 16605.66 - 661.39
• കൊപ്ര - 16468.03 - 374.18
• ചിരട്ട - 25312.16 - 127.98
(കയർ ഉത്പന്നങ്ങൾ ഒഴികെയുള്ള കയറ്റുമതി 2025-26)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |