
ആലപ്പുഴ: ചമ്പക്കുളം പുല്ലങ്ങടി ഭാഗത്ത് മോഷണങ്ങൾ നടത്തിയശേഷം ഒളിവിൽപ്പോയയാൾ പിടിയിൽ. നിരവധി മോഷണ കേസുകളിലെ പ്രതിയായ പൊടിപ്പാറ വക്കൻ എന്ന് വിളിക്കുന്ന രതീഷിനെയാണ് (35) നെടുമുടി പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം നാലിന് രാത്രി എട്ടിനും അഞ്ചിന് പുലർച്ചെ അഞ്ചുമണിക്കും ഇടയിൽ പുല്ലങ്ങടി പള്ളിയുടെ കുരിശടിക്ക് തെക്കുവശമുള്ള പലചരക്ക് കടയുടെ താഴ് പൊളിച്ച് അകത്തു കയറിയ പ്രതി 5000 രൂപയും, മൊബൈൽഫോണും മോഷ്ടിച്ച സംഭവത്തിലും 19ന് പുലർച്ചെ രണ്ടുമണിയോടെ ചമ്പക്കുളം നടുഭാഗത്തുള്ള എസ്.എൻ.ഡി.പിയുടെ മുൻവശം മതിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചിയുടെ താഴ് തല്ലിപ്പൊട്ടിച്ച് 5500രൂപ മോഷ്ടിച്ച കേസിലും ഇയാൾ പ്രതിയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആലപ്പുഴ കല്ലുപാലത്തിന് സമീപത്ത് നിന്ന് എസ്.എച്ച്.ഒ ബൈജു.ജിയുടെ നേതൃത്വത്തിൽ എസ്.ഐ സുധിമോൻ. ജി, സീനിയർ സി.പി.ഒമാരായ രഞ്ജിത്, മോബിൻ, എബി, സി.പി.ഒ അനു മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |