SignIn
Kerala Kaumudi Online
Sunday, 25 October 2026 6.07 AM IST

പൊന്നാംവെളി മാർക്കറ്റിൽ മൂക്കുപൊത്തി കയറണം !

jkljkl

തുറവൂർ : മത്സ്യവും മാംസവും മറ്റ് സാധനങ്ങളും വാങ്ങാൻ പൊന്നാംവെളി മാർക്കറ്റിലെത്തിയാൽ മൂക്കുപൊത്തണം! അറവുശാലയിലെ മാലിന്യവും കോഴി, മത്സ്യം എന്നിവയുടെ അവശിഷ്ടങ്ങളും ഉയർത്തുന്ന ദുർഗന്ധമാണ് ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നത്.

പട്ടണക്കാട് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള മാർക്കറ്റിലെ ശൗചാലയവും ഉപയോഗിക്കാനാകാത്ത നിലയിലാണ്. മത്സ്യവും മാംസവും മറ്റ് അവശ്യസാധനങ്ങളും വാങ്ങാനായി ദിവസേന നിരവധി പേരാണ് മാർക്കറ്റിലെത്തുന്നത്. ഈച്ചകളുടെ ശല്യവും വൃത്തിഹീനമായ അന്തരീക്ഷവും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥലത്ത് ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്ന ആശങ്കയും ശക്തമാണ്.

ഇതിനുപുറമേയാണ് പൊതുശൗചാലയത്തിന്റെ ദുരവസ്ഥ. കാടുകയറി വൃത്തിഹീനമായി കിടക്കുന്ന ശൗചാലയം ഉപയോഗിക്കാനാകാത്തതിനാൽ മത്സ്യവ്യാപാരികൾ, മറ്റു കച്ചവടക്കാർ, തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരെല്ലാം പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ മാർഗമില്ലാതെ നട്ടംതിരിയുകയാണ്. ദീർഘനേരം മാർക്കറ്റിൽ ജോലി ചെയ്യുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

 മാർക്കറ്റിൽനിന്ന് ഏതാനും മീറ്ററുകൾ മാത്രം അകലെയാണ് പട്ടണക്കാട് ഗ്രാമപഞ്ചായത്തും പൊലീസ് സ്റ്റേഷനും സ്ഥിതി ചെയ്യുന്നത്

 അധികൃതരുടെ കൺമുന്നിൽ പൊതുജനങ്ങൾ ദുരിതം അനുഭവിക്കുമ്പോഴും പ്രശ്നത്തിന്പരിഹാരം കാണാൻ നടപടിയുണ്ടാകുന്നില്ല

 ശൗചാലയം അടിയന്തരമായി ശുചീകരിച്ച് അറ്റകുറ്റപ്പണികൾ നടത്തി ഉപയോഗയോഗ്യമാക്കണമെന്ന് ആവശഞ്ഞയമുയരുന്നു

 അറവുശാലയിലെയും മത്സ്യകോഴി വ്യാപാരകേന്ദ്രങ്ങളിലെയും മാലിന്യങ്ങൾ ശാസ്ത്രീയമായി നീക്കം ചെയ്യേണ്ടതുണ്ട്

 മാർക്കറ്റിൽ സ്ഥിരമായ ശുചീകരണ പരിപാലന സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയരുന്നു

ജനങ്ങൾക്ക് വൃത്തിയുള്ള അന്തരീക്ഷത്തിൽ സാധനങ്ങൾ വാങ്ങാനും വ്യാപാരികൾക്ക് ആരോഗ്യകരമായ സാഹചര്യത്തിൽ കച്ചവടം നടത്താനും അവസരമൊരുക്കേണ്ടത് പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണ്. പൊന്നാംവെളി മാർക്കറ്റിലെ ദുരിതത്തിന് അടിയന്തര പരിഹാരം കാണാൻ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് അധികൃതർ തയ്യാറാകണം

-വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL