
മുഹമ്മ: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാൻ അനൂപ് കുമാറിന്റെ സ്മരണയ്ക്ക് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ ആദരപ്രണാമം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ, വൈസ് പ്രസിഡന്റ് ലജിത തിലകൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അശ്വിൻ, പഞ്ചായത്ത് അംഗങ്ങളായ പി. എസ്. ശ്രീലത, പി. മുരളി, പി. അക്ബർ, എം. കെ. സജി, പി. ടി. ശശിധരൻ, പി. സതീശൻ, എം. ഡി. മുരളി, ഫാക്കൽറ്റി അംഗങ്ങളായ കെ. ഷാജി, രാജേന്ദ്രൻ, പി. എസ്. മധു, രാജേഷ് എന്നിവർ പങ്കെടുത്തു. അയൽവാസികളും ബന്ധുക്കളും ചടങ്ങിൽ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |