
പുളിങ്കുന്ന്: പുളിങ്കുന്ന് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുനർനിർമ്മാണവും വികസന പ്രവർത്തനങ്ങളും വൈകുന്നതിൽ പ്രതിഷേധിച്ച് "വോയിസ് ഫോർ ഗ്രേറ്റർ കുട്ടനാടിന്റെ" നേതൃത്വത്തിൽ ആശുപത്രിക്ക് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ ജനകീയ സംഗമം സംഘടിപ്പിച്ചു.
ഫാ. തോമസ് ചൂളപറമ്പിൽ ഉദ്ഘാടനം ചെയ്തു. വോയിസ് ഫോർ ഗ്രേറ്റർ കുട്ടനാട് അഡ്മിൻ മാത്യു സ്കറിയാ കാഞ്ഞിക്കൽ അദ്ധ്യക്ഷത വഹിച്ചു. സോണിച്ചൻ പുളിങ്കുന്ന്, ചാക്കപ്പൻ ആന്റണി പള്ളത്തുശ്ശേരി മുപ്പതിൽ, പി. ശിവൻകുട്ടി കറുകക്കോണിൽ, റാഫി ജോസ് മോഴൂർ, സെബാസ്റ്റ്യൻ വർഗീസ് പരുപറമ്പിൽ, സജി കായൽപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |