SignIn
Kerala Kaumudi Online
Thursday, 18 June 2026 3.42 AM IST

സംസ്ഥാന ബഡ്ജറ്റ് നാളെ; പ്രതീക്ഷയോടെ ആലപ്പുഴ

ആലപ്പുഴ: വി.ഡി.സതീശൻ സർക്കാരിന്റെ കന്നി ബഡ്ജറ്റിൽ കണ്ണുംനട്ട് ആലപ്പുഴ. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള ജില്ലയ്ക്ക് കണ്ടറിഞ്ഞ് സഹായം ലഭിക്കുമെന്ന പ്രതീക്ഷയാണ് ജനപ്രതിനിധികൾക്കും ജനങ്ങൾക്കുമുള്ളത്. ടൂറിസം, കയർ, തീരസംരക്ഷണം, ആരോഗ്യം വിദ്യാഭ്യാസം,ഗതാഗതം, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ വികസനത്തിന് ആവശ്യമായ തുക ബഡ്ജറ്റിൽ വകയിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൊബിലിറ്റി ഹബ് അടക്കം പ്രഖ്യാപിക്കപ്പെട്ട പല പദ്ധതികളും ജില്ലയിൽ ഇഴഞ്ഞുനീങ്ങുകയാണ്. കടൽഭിത്തി നിർമ്മാണം പൂർത്തീകരണം, എ.സി കനാൽ യാഥാർത്ഥ്യമാക്കി ബോട്ട് സർവീസ്, പള്ളിപ്പുറം ഐ.ടി പാർക്ക് വിപുലീകരണം തുടങ്ങി നിരവധി ആവശ്യങ്ങളുണ്ട് ആലപ്പുഴയ്ക്ക്.

കയർ മേഖലയാണ് കൂടുതൽ പരിഗണന പ്രതീക്ഷിക്കുന്നത്. ചെറുകിട കയർഉത്പാദക സംഘങ്ങളെ കൂട്ടിയിണക്കി വിപണനം പ്രോത്സാഹിപ്പിക്കാൻ പദ്ധതി, കുടുംബശ്രീ വഴി തൊണ്ടുസംഭരണം, ഓരോ ജില്ലയിലും ചകിരി ഉത്പാദന മില്ലുകൾ, കയർപിരിക്കുന്നതിന് ആധുനിക സംവിധാനം, കയർ തൊഴിലാളികളുടെ കുറഞ്ഞ കൂലി 600 രൂപയായി നിശ്ചയിക്കുക തുടങ്ങിയവയാണ് മേഖലയിൽ നിന്നുയരുന്ന പ്രധാന ആവശ്യങ്ങൾ.

സീപ്ളെയിനും ബീച്ച് സർക്യൂട്ടും

 ഉൾനാടൻ മത്സ്യബന്ധന തൊഴിലാളികളുടെ ആശങ്കകൾ പരിഹരിച്ച് സീ പ്ലെയിൻ പദ്ധതി

 നെഹ്‌റു ട്രോഫി വള്ളംകളിക്കുള്ള സർക്കാർ ഗ്രാന്റ് വർദ്ധനവ്

 ചുണ്ടൻ വള്ളങ്ങളുടെ പുനരുദ്ധാരണത്തിന് തുക

 ബീച്ചുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി ബീച്ച് സർക്യൂട്ട് പദ്ധതി

 ആലപ്പുഴയുടെ പരമ്പരാഗത തൊഴിൽ-പൈതൃക സാംസ്‌കാരിക തനിമകൾ അവതിരിപ്പിക്കാൻ എ.ഐ മ്യൂസിയം

 അർത്തുങ്കൽ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം , കാക്കാഴം പള്ളി , മണ്ണാറശ്ശാല ക്ഷേത്രം , കൃഷ്ണപുരം കൊട്ടാരം തുടങ്ങിയവ ബന്ധപ്പെടുത്തി തീർത്ഥാടന ടൂറിസം സർക്യൂട്ട്

 പാതിരാമണൽ ദ്വീപ് ഇക്കോ ടൂറിസം കേന്ദ്രത്തിന് മാസ്റ്റർപ്ലാൻ പദ്ധതി

 മുഹമ്മ ജെട്ടിയിൽ നിന്നും പാതിരാമണൽ ദ്വീപിലേക്ക് റോപ്പ് വേ

വ്യവസായം
 കെ.എസ്.ഡി.പിയുടെ ഫാർമ പാർക്കിന് തുക

 ചേർത്തലയിൽ മലബാർ സിമന്റ് യൂണിറ്റ്

 ഓട്ടോകാസ്റ്റ് നവീകരണം

 ഹോംകോയുടെ വികസനം

മത്സ്യമേഖല

അരൂരിൽ ശീതികരിച്ച മത്സ്യസംഭരണ ശാല

ഹാർബറുകൾ കേന്ദ്രീകരിച്ച് ആധുനികരീതിയിലുള്ള മത്സ്യബന്ധന പരിശീലനം

ഇടനിലക്കാരെ ഒഴിവാക്കി വിപണനം നടത്താൻ സംവിധാനം

മത്സ്യം ഉണക്കി വില്പന നടത്തുന്നതിന് ആധുനിക ഡ്രയറുകൾ

മത്സ്യത്തൊഴിലാളി കുടുംബത്തിനുള്ള സ്‌കോളർഷിപ്പ് ആനുകൂല്യങ്ങളിൽ വർദ്ധനവ്

വലിയഴീക്കൽ, അന്ധകാരനഴി തീരദേശ പൊലീസ് സ്‌റ്റേഷൻ

അഴീക്കൽ ആശുപത്രിയെ പോർട്ട് ആശുപത്രിയായി പ്രഖ്യാപിക്കുക

മെഡി.കോളേജ് ആശുപത്രി

 മെഡിക്കൽ കോളേജ് ആശുപത്രിയിൽ ട്രോമാ കെയർ യൂണിറ്റിന് തുക

 കേന്ദ്രീകൃത ഓട്ടോമേറ്റഡ് ലാബ്

ട്രോമാ യൂണിറ്റിൽ സിടി സ്‌കാൻ സൗകര്യം

 കാൻസർ കെയർ യൂണിറ്റിന് മിനി ആർ.സി.സി സൗകര്യം

 വനിതാശിശു ആശുപത്രിയിൽ ലേബർ സ്യൂട്ട്

 ജനറൽ ആശുപത്രിയിൽ കാത്ത് ലാബ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL