
മുഹമ്മ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷൻ അംഗം അഡ്വ ആർ റിയാസിന്റെ നേതൃത്വത്തിൽ പൂങ്കാവിലെ മേരി ഇമാക്കുലേറ്റ് ഹൈസ്കൂൾ ഹാളിൽ സംഘടിപ്പിച്ച പ്രതിഭാ സമ്മേളനം ഡെപ്യൂട്ടി കളക്ടർ എച്ച്.രുപേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ഡി.അംബുജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.അഡ്വ. ആർ. റിയാസ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകൻ, എം. എസ്. അരുൺ, ശൈലജ, റിൻസി സന്തോഷ്, സൈമൺ ജോൺകുട്ടി, ലിസാ വർഗീസ്, മനോജ് പി.എം, റിൻസി, സിസ്റ്റർ വിൻസി, മെർലിൻ സ്വപ്ന , സിസ്റ്റർ റീന, സിസ്റ്റർ സോഫിയ ,സീമാ സ്റ്റീഫൻ.ബ്രിട്ടോ എന്നിവർ പങ്കെടുത്തു. സിസ്റ്റർ വിൻസി നന്ദി പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |