SignIn
Kerala Kaumudi Online
Tuesday, 16 June 2026 3.54 AM IST

അഞ്ചുവയസ്സുകാരനെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ

xcb

ഹരിപ്പാട് : കുമാരപുരത്ത് അഞ്ചുവയസ്സുകാരനെയും ഭിന്നശേഷിക്കാരനെയും കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇരുവരെയും കടിച്ച തെരുവ് നായയെ പിന്നീട് ചത്ത നിലയിൽ കാണപ്പെട്ടിരുന്നു. തിരുവല്ല മഞ്ഞാടിയിലെ മൃഗസംരക്ഷണ വകുപ്പിന്റെ ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷബാധ കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് സ്കൂളിൽ നിന്നും വീട്ടിലെത്തി മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ആറാം വാർഡിൽ താമല്ലാക്കൽ പുത്തൻപറമ്പിൽ അഖിൽ വിശ്വത്തിന്റെയും ദിവ്യയുടെയും മകനായ അദ്വിക് (5), ശനിയാഴ്ച രാവിലെ അയൽവാസിയും ഭിന്നശേഷിക്കാരനുമായ ചാപ്രായിൽ ഗോപാലകൃഷ്ണൻ ( 55) എന്നിവരെയാണ് തെരുവുനായ കടിച്ചത്. മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ അദ്വിക് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശ രാമചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം ശോഭാ രാധാകൃഷ്ണൻ, വെറ്റിനറി സർജൻ ദിവ്യ ആർ തങ്കം, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തി.

അടിയന്തരമായി തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ഇടപെടലുണ്ടാകും

- ആശാ രാമചന്ദ്രൻ, കുമാരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL