SignIn
Kerala Kaumudi Online
Tuesday, 16 June 2026 2.43 AM IST

മത്സ്യബന്ധന വലകൾ മോഷ്ടിച്ചു

net

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത്‌ ഒന്നാം വാർഡ് കാട്ടുവേലിയകത്ത് വീട്ടിൽ പോളിന്റെ ഉടമസ്ഥതയിലുള്ള മത്സ്യ ബന്ധന വലകൾ മോഷ്ടിക്കപ്പെട്ടു. ശനിയാഴ്ച തോട്ടപ്പള്ളിയിൽ പണികഴിഞ്ഞു ഹാർബറിന്റെ വടക്കേക്കരയിൽ സൂക്ഷിച്ചിരുന്ന വലകളാണ് മോഷ്ടിക്കപ്പെട്ടത്. ഏകദേശം 40000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസിൽ പരാതി നൽകി. നിരന്തരമായി മത്സ്യബന്ധന വലകൾ ഇവിടെ മോഷ്ടിക്കപ്പെടുന്നുണ്ട്. കുറ്റവാളികളെ അടിയന്തരമായി പിടികൂടുവാൻ പൊലീസ് ജാഗ്രത കാണിക്കണമെന്ന് പുന്നപ്ര തെക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.എഫ്.തോബിയാസ് ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL