മേപ്പാടി: കോടമഞ്ഞിൽ പൊതിഞ്ഞ പുൽമേടുകൾ. തലോടി പോകുന്ന ഇളംകാറ്റ്. കാലിനടിയിൽ മഞ്ഞിൽ കുതിർന്ന പുൽത്തകിടി. വയനാടിന്റെ സൗന്ദര്യം മുഴുവൻ കാണണമെങ്കിൽ ചെമ്പ്ര മല കയറണം. വയനാട്ടിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ചെമ്പ്ര മല. സാഹസിക വിനോദസഞ്ചാരം ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ ഇഷ്ട ഇടം കൂടിയാണിത്. കർശന ഉപാധികൾ നിലനിൽക്കുന്നതിനാൽ തന്നെ ഇവിടേക്ക് പരിമിതമായി മാത്രമാണ് നിലവിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ദിവസം 200 പേരെയാണ് പ്രവേശിപ്പിക്കുന്നത്. ഓൺലൈനിൽ ബുക്കിംഗ് നടത്തി വേണം സഞ്ചാരികൾക്ക് ഇവിടെയെത്താൻ.
രാവിലെ 6 30ന് ടിക്കറ്റ് അനുവദിച്ചു തുടങ്ങും. ഒരു മണിക്കൂറിനുള്ളിൽ തന്നെ അനുവദിക്കപ്പെട്ട എണ്ണം തികയും. പിന്നീട് വരുന്ന സഞ്ചാരികൾ നിരാശയോടെ മടങ്ങേണ്ട സാഹചര്യമാണ്. കാട്ടുതീ ഭീഷണിയും കാട്ടാന ഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് സഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്തിയത്.
കുറഞ്ഞത് 500 പേർക്ക് എങ്കിലും പ്രവേശനം അനുവദിക്കണമെന്ന് ആവശ്യമാണ് വിനോദസഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്ന മുന്നോട്ടുവയ്ക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2100 മീറ്റർ ഉയരത്തിൽ ആണ് ചെമ്പ്രമല. പശ്ചിമഘട്ടത്തിന്റെ നെറുകയിൽ നിന്ന് നോക്കിയാൽ ഒരു വശത്ത് വയനാടിന്റെ മുഴുവൻ ഹരിതഭംഗിയും കാണാം.
ഹൃദയ തടാകം
ചെമ്പ്രയുടെ മടിത്തട്ടിലെ ഹൃദയ തടാകമാണ് മറ്റൊരു സവിശേഷത. 'ഹൃദയ സരസ്' എന്നും 'സ്‌നേഹ തടാകം' എന്നും സഞ്ചാരികൾ വിളിക്കുന്ന, ഒരിക്കലും വറ്റാത്ത ആ അത്ഭുത തടാകം. മല കയറി ക്ഷീണിച്ചെത്തുന്ന സഞ്ചാരിക്ക് മുന്നിൽ ഹൃദയാകൃതിയിൽ തിളങ്ങുന്ന ജലാശയം കാണുമ്പോഴുള്ള അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്.
നീലക്കുറിഞ്ഞിയുടെ കാവൽ
12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ കേന്ദ്രം കൂടിയാണ് ചെമ്പ്ര. 2018ൽ മല മുഴുവൻ നീലിച്ചു നിന്ന ആ കാഴ്ചയ്ക്ക് ശേഷം അടുത്ത വസന്തത്തിനായി കാത്തിരിക്കുകയാണ്.
Chembra Peak is one of the major tourist destinations in Wayanad and a popular spot among travelers who enjoy adventure tourism.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |