SignIn
Kerala Kaumudi Online
Sunday, 26 July 2026 6.12 PM IST

ഇനി പിൻനമ്പർ വേണ്ട: സുരക്ഷ വർദ്ധിപ്പിക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

whatsapp
പ്രതീകാത്മക ചിത്രം

പുത്തൻ ഫീച്ചറുകൾ പരീക്ഷിക്കുന്നതിലും അവതരിപ്പിക്കുന്നതിലും ഏറെ മുന്നിലാണ് വാട്സ്ആപ്പ്. ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്നതിനും വാട്സ്ആപ്പ് മുൻഗണന നൽകാറുണ്ട്. നിലവിൽ ഇത്തരത്തിലൊരു ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്.

അക്കൗണ്ട് സുരക്ഷയ്ക്കായി നൽകുന്ന ആറക്ക പിൻ നമ്പറുള്ള ടൂ-ഫാക്ടർ ഓതന്റിഫിക്കേഷന് പകരമായി ഇനിമുതൽ പാസ്‌വേഡുകൾ ഉപയോഗിക്കാൻ സാധിച്ചേക്കും. വാട്സ്ആപ്പ് ട്രാക്കർ വെബ്സൈറ്റ് വാബീറ്റാഇൻഫോയാണ് ഈ പുതിയ വിവരങ്ങൾ പങ്കുവച്ചത്.

നിലവിൽ പ്രാഥമിക ഘട്ടത്തിലുള്ള ഈ പാസ്‌വേഡ് ഫീച്ചർ വൈകാതെ തന്നെ ഉപയോക്താക്കൾക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഫീച്ചർ പ്രകാരം അക്കങ്ങളും അക്ഷരങ്ങളും ഉൾപ്പെടുന്ന പാസ്‌വേഡുകൾ ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ നിലവിലെ ആറക്ക പിൻ നമ്പറിനെക്കാൾ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. കാരണം അക്കങ്ങൾ മാത്രമുള്ള പിൻ നമ്പറുകളെ അപേക്ഷിച്ച് പാസ്‌വേഡുകൾ തകർക്കാൻ ബുദ്ധിമുട്ടാണ്.

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ വാട്സ്ആപ്പ് വഴിയുള്ള യുപിഐ പണമിടപാടുകൾ നടത്തുന്നതിനാൽ ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ഏറെ സഹായകമാകും. മറ്റൊരാൾ ചാറ്റുകൾ പരിശോധിക്കുന്നത് തടയാൻ നിലവിൽ സ്ക്രീൻ പാറ്റേണുകൾ ലഭ്യമാണെങ്കിലും അതിനെക്കാൾ ശക്തമായ ഒരു സംവിധാനമായിരിക്കും പുതിയ പാസ്‌വേഡ് ഫീച്ചറെന്നാണ് റിപ്പോർട്ട്.

English Summary

WhatsApp has introduced a new security feature that allows users to access the app without needing a PIN number, making login and account protection more convenient and secure.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WHATSAPP UPDATE, WHATSAPP NEW FEATURE, SECURITY UPDATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY