SignIn
Kerala Kaumudi Online
Sunday, 26 July 2026 4.58 AM IST

വിത്തും പാത്രവും മതി,​ അടുക്കളയിൽ എപ്പോഴും വേണ്ട സാധനം വീട്ടിനുള്ളിൽ തന്നെ കൃഷി ചെയ്യാം

coriander-leaves-
പ്രതീകാത്മക ചിത്രം

അടുക്കളയിലെ സ്ഥിരം സാന്നിദ്ധ്യമാണ് മല്ലിയില. മലയാളികൾ പാകം ചെയ്യുന്ന പല കറികളിലെയും ഒഴിച്ചുകൂടാനാവാത്ത ഘടകമാണിത്. കറികൾക്ക് മണവും രുചിയും പകരാൻ മാത്രം ഉപയോഗിക്കുന്ന ഒരു ചേരുവയെന്നാണ് പലരും കരുതുന്നത്. എന്നാൽ, ഇതിന് പിന്നിൽ ഒട്ടേറെ ആരോഗ്യഗുണങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.

ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ ശരീരത്തിലെ വിഷാംശങ്ങൾ പുറത്താക്കാൻ വരെ സഹായിക്കുന്ന മല്ലിയില പോഷകങ്ങളുടെ കലവറ കൂടിയാണ്. ദിവസേനയുള്ള ഭക്ഷണത്തിൽ മല്ലിയില ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ഒരുപാടാണ്. എന്നാൽ കടയിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്ന മല്ലിയിലയിൽ വിഷാംശം കൂടുതലാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

മല്ലിയില വീട്ടിൽ തന്നെ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കും. വീടിനുള്ളിൽ തന്നെ എളുപ്പത്തിൽ മല്ലിയില കൃഷി ചെയ്യുന്ന രീതി നോക്കാം.

ആവശ്യമായ സാധനങ്ങൾ

നല്ല മല്ലി വിത്തുകൾ

ഒരു ഗ്ലാസ് ജാറോ, പാത്രമോ

വൃത്തിയുള്ള കുടിവെള്ളം

അരിപ്പ / നെറ്റ് അല്ലെങ്കിൽ തുളകളുള്ള അടപ്പ്

സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം (ജനലിനരികെ)

വിത്ത് എങ്ങനെ തയ്യാറാക്കാം

  • മല്ലി വിത്തുകൾ അമർത്തി പകുതിയായി ഉടച്ചെടുക്കുക (പൊടിയാകരുത്). പുറംതോട് പൊട്ടുന്നത് വേഗത്തിൽ മുളച്ചു വരാൻ സഹായിക്കും.
  • ഈ വിത്തുകൾ വൃത്തിയുള്ള വെള്ളത്തിൽ 8 മുതൽ 12 മണിക്കൂർ വരെ കുതിർക്കാൻ വയ്ക്കുക.
  • ഇതിനുമുകളിലായി നെറ്റോ, അരിപ്പയോ, തുളകളുള്ള അടപ്പോ വയ്ക്കുക.
  • വെള്ളത്തിന്റെ മുകൾഭാഗം അരിപ്പയുടെ അടിവശത്ത് നേരിയതായി തൊട്ടുനിൽക്കുന്ന രീതിയിൽ ക്രമീകരിക്കുക (വിത്തുകൾ പൂർണമായി വെള്ളത്തിൽ മുങ്ങിപ്പോകരുത്).
  • കുതിർത്ത വിത്തുകൾ വെള്ളത്തിൽ നിന്ന് മാറ്റിയ ശേഷം അരിപ്പയ്ക്ക് മുകളിലായി വിതറികൊടുക്കുക.
  • ആദ്യത്തെ 3–4 ദിവസങ്ങളിൽ ഈർപ്പം നിലനിൽക്കാൻ വിത്തുകൾക്ക് മുകളിലായി നേരിയ ഈറനുള്ള തുണിയോ പേപ്പർ ടവലോ വെച്ച് മൂടുക.
  • ഈ പാത്രം നല്ല വെളിച്ചവും ഭാഗികമായി സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലത്ത് (ജനലിനരികെ) വയ്ക്കുക.
  • ദിവസങ്ങൾക്കുള്ളിൽ വിത്തുകൾ മുളയ്ക്കും
  • 5–7 ദിവസങ്ങൾക്കുള്ളിൽ ചെറിയ വെളുത്ത വേരുകൾ വരാൻ തുടങ്ങും. ഈ സമയം മുകളിലിട്ട ഈറൻ തുണി മാറ്റാം
  • 3–4 ദിവസത്തിലൊരിക്കൽ പാത്രത്തിലെ വെള്ളം മാറ്റി പുതിയ വെള്ളം ഒഴിച്ചുകൊടുക്കുക

English Summary

Coriander leaves offer significant health benefits, aiding digestion and detoxification, but market-bought varieties may contain high toxins. The article suggests an easy indoor method for cultivating coriander at home. It outlines a detailed process: preparing and soaking seeds, placing them on a net above water, covering for initial moisture, and ensuring light for successful sprouting within days.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CORIANDER CULTIVATION, GROW CORIANDER INDOORS, MALLIYILA FARMING, KITCHEN GARDENING, HOME GARDENING TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY