SignIn
Kerala Kaumudi Online
Thursday, 22 October 2026 3.12 AM IST

ചാറ്റ്ജിപിടിയോട് രഹസ്യങ്ങൾ പറയാറുണ്ടോ? ഇതാ നിങ്ങൾ ആഗ്രഹിച്ച ആ ഫീച്ചറെത്തി

chat-gtp
പ്രതീകാത്മക ചിത്രം

എന്തിനും ഏതിനും ചാറ്റ്ജിപിടിയെ ഉപയോഗിക്കുന്നവരാണ് പലരും. സംശയങ്ങളും പ്രശ്നങ്ങളും എന്തിന് കുടുംബ വഴക്കുകൾ വരെ പലരും ചാറ്റ്ജിപിടിയുമായി സംസാരിക്കാറുണ്ട്. എന്നാൽ ഇനി നിങ്ങളുടെ ഇത്തരം സ്വകാര്യവിഷയങ്ങൾ പുറത്തുപോകില്ല. സ്വകാര്യത ഉറപ്പുവരുത്താനായി ചാറ്റ്ജിപിടി പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. അതീവ രഹസ്യസ്വഭാവമുള്ള ചാറ്റുകൾ പിൻ, ഫേസ് ഐഡി, ടച്ച് ഐഡി എന്നിവ ഉപയോഗിച്ച് ലോക്ക് ചെയ്യാനുള്ള സൗകര്യമാണ് അവതരിപ്പിക്കാൻ പോകുന്നത്.

ചാറ്റുകൾ ലോക്ക് ചെയ്താൽ അവ പ്രധാന ഹിസ്റ്ററിയിലോ സെർച്ചിലോ കാണാൻ കഴിയില്ല. പകരം അവ ഒരു പ്രത്യേക 'LOCKED CHATS' ഫോൾഡറിലേക്ക് മാറ്റി സുരക്ഷിതമായി സൂക്ഷിക്കാം. ലോക്ക് ചെയ്ത പ്രൈവറ്റ് ചാറ്റുകൾക്ക് വെവ്വേറെ മെമ്മറി സൗകര്യം ഉള്ളതിനാൽ അവയിലെ വിവരങ്ങൾ നിങ്ങളുടെ സാധാരണ ചാറ്റുകളുമായി കൂടിക്കലരില്ല. ചാറ്റുകൾ ലോക്ക് ചെയ്യുന്നതിന് മുൻപുള്ള വിവരങ്ങൾ ലോക്ക് ചെയ്യുമ്പോൾ നീക്കം ചെയ്യപ്പെടില്ല. അത് ചാറ്റ്ജിപിടിയുടെ ഓർമയിലുണ്ടാകും. അതിനാൽ സ്വകാര്യ ചാറ്റുകൾ ആരംഭിക്കുമ്പോൾ തന്നെ അത് ലോക്ക് ചെയ്തുവയ്ക്കാൻ മറക്കരുത്.

ഈ ഫീച്ചർ ഉപയോഗിക്കുന്നവർ അതിൽ നിന്ന് ലഭിക്കുന്ന പിൻ മറക്കരുത്. ഒരു പക്ഷേ നിങ്ങൾ അത് മറന്നുപോയി പിൻ റീസെറ്റ് ചെയ്യുകയാണെങ്കിൽ ലോക്ക് ചെയ്ത എല്ലാ ചാറ്റുകളും അതിലെ വിവരങ്ങളും എന്നെന്നേക്കുമായി നഷ്ടപ്പെടും. ഇത് തിരിച്ചെടുക്കാൻ കഴിയില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ടെമ്പററി ചാറ്റുകൾ, ആർക്കൈവ് ചെയ്തവ, ഗ്രൂപ്പ് ചാറ്റുകൾ, മീറ്റിംഗ് റെക്കോർഡിംഗുകൾ തുടങ്ങിയവ ഈ രീതിയിൽ ലോക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമല്ല.

English Summary

ChatGPT is introducing a feature to lock private conversations using a PIN, Face ID, or Touch ID. Locked chats will be moved to a separate folder and kept out of the main chat history and search results. The feature is designed to provide additional privacy for sensitive conversations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHATGPT NEW FEATURE, CHATGPT CHAT LOCK, CHATGPT PRIVACY, LOCKED CHATS, CHATGPT PIN FACE ID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE