SignIn
Kerala Kaumudi Online
Tuesday, 20 October 2026 11.36 PM IST

ഇത് ട്രെയിനോ ഫൈവ്‌ സ്റ്റാർ ഹോട്ടലോ? ബാത്‌ടബ്‌ മുതൽ ഹെയർ ഡ്രയർവരെ, ഇന്ത്യൻ റെയിൽവേയുടെ രാജകീയ തീവണ്ടി

palace-on-wheels
പാലസ് ഓൺ വീൽസ് ട്രെയിൻ

ഇന്ത്യൻ റെയിൽവേയിൽ ദീർഘദൂരയാത്രകൾ തിരഞ്ഞെടുക്കുന്നവർക്ക് ഭക്ഷണം, ടോയ്‌ലെറ്റ് സൗകര്യം, ശുചിത്വം തുടങ്ങിയവയെക്കുറിച്ചുള്ള ആശങ്കകൾ അല്‌പം കൂടുതലായിരിക്കും. എന്നാൽ, യാത്രയെതന്നെ രാജകീയ അനുഭവമാക്കി മാറ്റുന്ന ഒരു ട്രെയിനുണ്ട് ഇന്ത്യയിൽ. ആഡംബരത്തിന്റെയും പ്രൗഢിയുടെയും പര്യായമായ പാലസ് ഓൺ വീൽസ് എന്ന ട്രെയിനാണ് യാത്രകൾ അവിസ്‌മരണീയമാക്കി മാറ്റുന്നത്.

പഞ്ചനക്ഷത്ര ഹോട്ടലുകളെ ഓർമ്മിപ്പിക്കുന്ന ടോയ്‌ലെറ്റുകളും അത്യാധുനിക ക്യാബിനുകളുമാണ് ഈ ട്രെയിനിന്റെ ഏറ്റവും വലിയ പ്രത്യേകത. രാജസ്ഥാനിലെ മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ എട്ട് ദിവസവും ഏഴുരാത്രിയും നീളുന്നതാണ് പാലസ് ഓൺ വീൽസിന്റെ യാത്ര. ഉദയ്‌പൂർ, ജയ്‌പൂർ, ജോധ്‌പൂർ തുടങ്ങിയ പ്രമുഖ നഗരങ്ങളിലൂടെ കടന്നുപോകുന്ന യാത്രയിൽ രാജസ്ഥാന്റെ പൈതൃകവും രാജകീയ ജീവിത ശൈലിയും അടുത്തറിയാം. പേരുപോലെതന്നെ ചക്രങ്ങളുള്ള കൊട്ടാരമാണ് ഈ ട്രെയിനെന്ന് വിശേഷിപ്പിച്ചാലും അതിശയോക്തിയില്ല.

ട്രെയിനിന്റെ ഡയറക്‌ടർ ഒഫ് സെയിൽസ് ആയ ഭവാനി സിംഗ് റാവു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ഇതിനോടൊകം നിരവധി പേരാണ് കണ്ടത്. ട്രെയിനിലെ സൂപ്പർ ഡീലക്‌സ് ക്യാബിനിലെ ബാത്ത്‌റൂമിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലെ പ്രധാന ആകർഷണം. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബാത്ത്‌റൂമുകളെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപന. ചാരനിറത്തിലുള്ള ഇന്റീരിയർ, ഭംഗിയുള്ള ടൈൽ പാകിയ തറ, വലിയ കണ്ണാടികൾ, മൃദുവായ വെളിച്ചം എന്നിവചേർന്ന് മോനോഹരമായൊരന്തീരക്ഷം സൃഷ്‌ടിക്കുന്നുണ്ട്.

ടവലുകൾ, ഹെയർ ഡ്രയറുകൾ തുടങ്ങി യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ക്യാബിനിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ക്യാമറ നീങ്ങുമ്പോൾ ആഡംബരത്തിന്റെ മറ്റൊരു ലോകമാണ് കാണാനാകുന്നത്. തടിയിൽ തീർത്ത മനോഹരമായ ഫർണിച്ചറുകൾ, ചെറിയ ഡസ്‌ക്, കസേര, ജനാലയ്‌ക്കരികിലെ വിശാലമായ കിടക്ക, എന്നിവ മുറിക്ക് സവിശേഷമായ ഭംഗി നൽകുന്നു. സീലിംഗിലെ പരമ്പരാഗത അലങ്കാരപ്പണികൾ രാജസ്ഥാന്റെ കലാപൈതൃകത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.

പ്രസിഡൻഷ്യൽ സ്യൂട്ടിന്റെ സൗകര്യങ്ങൾ പരിചയപ്പെടുത്തുന്ന മറ്റൊരു വീഡിയോയും ഭവാനി സിംഗ് റാവു പങ്കുവച്ചിട്ടുണ്ട്. ബാത്ത്‌ ടബും ഷവറും ഉൾപ്പെടുന്ന സ്വകാര്യ ബാത്ത്‌റൂമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. വിയറ്റ്‌നാമീസ് മാർബിൾ പാകിയ തറ ആ മുറിക്ക് കൂടുതൽ പ്രൗഡി പകരുന്നു. കിംഗ് സൈസ് കിടക്കയ്‌ക്കൊപ്പം സ്വകാര്യമായി വിശ്രമിക്കാനുള്ള ലോഞ്ച് ഏരിയയും സ്യൂട്ടിലുണ്ട്. വിനോദത്തിനായി എൽഇഡി ടെലിവിഷനും ഒരുക്കിയിട്ടുണ്ട്. സീലിംഗിൽ കൈകൊണ്ട് നിർമ്മിച്ച തിക്രി അലങ്കാരപ്പണികളാണ് മറ്റൊരു പ്രത്യേകത. കണ്ണാടിക്കഷ്‌ണങ്ങൾ ഉപയോഗിച്ച് സങ്കീർണമായ രൂപങ്ങളും മനോഹരമായ പാറ്റേണുകളും സൃഷ്‌ടിക്കുന്ന പരമ്പരാഗത കലാരൂപമാണിത്. ആധുനിക സൗകര്യങ്ങൾക്കൊപ്പം പൈതൃകത്തിന്റെ ഭംഗിയും ചേർത്തിണക്കുന്നതാണ് ഈ ക്യാബിനുകളുടെ സവിശേഷത.

‌

ഡീലക്‌സ്, സൂപ്പർ ഡീലക്‌സ്, സ്യൂട്ട്, പ്രസിഡൻഷ്യൽ സ്യൂട്ട് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് പാലസ് ഓൺ വീൽസിൽ ക്യാബിനുകൾ ഒരുക്കിയിരിക്കുന്നത്. എല്ലാ കോച്ചുകളിലും എസി, ഇന്റർനെറ്റ് സൗകര്യം, ഡോക്‌ടറുടെ സേവനം, 24 മണിക്കൂറും ഭക്ഷണം എത്തിക്കാനുള്ളജീവനക്കാർ എന്നിവയുമുണ്ടാകും. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തുക എന്നതിലുപരി യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കാനുള്ള അവസരമാണ് പാലസ് ഓൺ വീൽസ് ഒരുക്കുന്നത്.

A post shared by Bhawani Singh Rao (@bhawani_singh_rao8)


English Summary

Palace on Wheels, India’s luxury heritage train, is winning attention for its royal interiors, lavish bathrooms, private bathtubs, king-size beds and premium suites. Offering an eight-day, seven-night journey through Rajasthan, the train combines traditional elegance with five-star comforts and personalised services.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALACE ON WHEELS, LUXURY TRAIN INDIA, INDIAN RAILWAY LUXURY TRAIN, ROYAL TRAIN TRAIN JOURNEY INDIA, LUXURY TRAIN TRAVEL INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE