SignIn
Kerala Kaumudi Online
Thursday, 22 October 2026 3.14 AM IST

മുറിച്ച തേങ്ങ ദിവസങ്ങളോളം കേടുവരാതെ സൂക്ഷിക്കാം; വെള്ലം ഉപയോഗിച്ചുള്ള എളുപ്പവിദ്യ പരീക്ഷിക്കൂ

coconut
പ്രതീകാത്മക ചിത്രം

മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തേങ്ങ. ഏറെദിവസം സൂക്ഷിക്കാനാവില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രശ്‌നം. ഒരു തേങ്ങ പൊട്ടിച്ച് പകുതി മാത്രം ഉപയോഗിക്കുമ്പോൾ ബാക്കി പകുതി കേടാവുന്നു. ചിലപ്പോൾ ദുർഗന്ധം പോലും വന്നേക്കാം. തേങ്ങ പൊട്ടിച്ചുകഴിയുമ്പോൾ അതിന്റെ ഉൾഭാഗം വായുവുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നതാണ് ഇത് വേഗത്തിൽ കേടാവാനുള്ള കാരണം.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്ലാതെ തേങ്ങ കേടുകൂടാതെ സൂക്ഷിക്കാൻ എളുപ്പവഴിയുണ്ട്. ഇതിനായി അലുമിനിയം ഫോയിൽ ഉപയോഗിക്കാം. അലുമിനിയം ഫോയിൽ ചെറിയ കഷ്‌ണം മുറിച്ചെടുത്ത് തേങ്ങയുടെ വെളുത്ത ഭാഗത്ത് കാറ്റ് കയറാത്ത രീതിയിൽ നന്നായി അമർത്തി ഒട്ടിച്ചുവയ്‌ക്കുക. ശേഷം ഇതിനെ ഒരു സിപ്‌ലോക്ക് ബാഗിലോ കാറ്റ് കയറാത്ത പാത്രത്തിലോ ആക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കുക.

അലുമിനിയം ഫോയിൽ ഇല്ലെങ്കിൽ ഒരു പാത്രത്തിൽ വെള്ളമെടുത്ത് മുറിച്ച തേങ്ങ അതിൽ മുക്കിവച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കുക. തേങ്ങ ഉണങ്ങിപ്പോകാതിരിക്കാനും ഇത് നല്ലതാണ്. ഈ രണ്ട് മാർഗങ്ങളിൽ ഏത് പരീക്ഷിച്ചാലും തേങ്ങ ഒരാഴ്‌ച വരെ കേടാകാതെയിരിക്കും. അതേസമയം, പൊട്ടിക്കാത്ത തേങ്ങ ഒരിക്കലും ഫ്രിഡ്‌ജിൽ സൂക്ഷിക്കരുത്.

English Summary

Cut coconut can be stored in the refrigerator to help keep it fresh for longer. Cover the exposed white flesh with aluminium foil and place it in an airtight container or ziplock bag. Alternatively, immerse the cut coconut in water inside a covered container and refrigerate. Always check for signs of spoilage before use.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOW TO STORE CUT COCONUT, KEEP COCONUT FRESH IN FRIDGE, COCONUT STORAGE TIPS, MURICHA THENGA SOOKSHIKKAM, THENGA KEDAKATHIRIKKAN TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE