SignIn
Kerala Kaumudi Online
Thursday, 22 October 2026 3.17 AM IST

ഭക്ഷണം വിളമ്പുന്നത് 'ക്ലോസറ്റിൽ', ടോയ്‌ലറ്റ് പ്രമേയത്തിൽ ഒരു ഹോട്ടൽ; വീഡിയോ

video
വീഡിയോയിൽ നിന്ന്

വ്യത്യസ്തരീതിയിലുള്ള ഹോട്ടലുകൾ, ഭക്ഷണങ്ങൾ എന്നിവയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം, എവിടെ എന്ത് തരം വ്യത്യസ്ത ഭക്ഷണം കിട്ടുമെന്ന് തിരഞ്ഞ് പുറകെ പോകുന്നവരുടെ എണ്ണവും കൂടിവരുന്നു. ഇപ്പോഴിതാ തായ്‌വാനിലെ ഒരു റെസ്റ്റോറന്റിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഇന്ത്യൻ ഇൻഫ്ലുവൻസറായ ആകാംക്ഷ മോംഗ ഇതുസംബന്ധിച്ച വീഡിയോ പങ്കുവച്ചത്. ടോയ്‌ലറ്റിന്റെ പ്രമേയത്തിലാണ് ഈ ഹോട്ടൽ നിർമ്മിച്ചിരിക്കുന്നത്. ക്ലോസറ്റ് മാതൃകയിലെ പാത്രത്തിലാണ് ഭക്ഷണം നൽകുന്നത്. പാനീയങ്ങൾ മൂത്രപ്പുരകളോട് സാമ്യമുള്ള പാത്രങ്ങളിലും. തായ്‌വാനിലെ 'മോഡേൺ ടോയ്ലറ്റ്' എന്നാണ് റെസ്റ്റോറന്റിന്റെ പേര്. യുവതി കഴിച്ച വിവിധ ഭക്ഷണങ്ങളുടെ ദൃശ്യങ്ങളും വീഡിയോയിൽ കാണിക്കുന്നുണ്ട്.

ടോയ്‌ലറ്റ് സീറ്റുകളാണ് കസേരകളായി ഉപയോഗിക്കുന്നത്. ഭക്ഷണത്തിന് 10ൽ അഞ്ചും. റെസ്റ്റോറന്റിന്റെ പ്രമേയത്തിന് 10ൽ 10 റേറ്റിംഗും യുവതി നൽകുന്നു. വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഭിന്നാഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ചിലർ ഇവിടെ പോയി ഭക്ഷണം കഴിക്കണമെന്ന് പറയുമ്പോൾ ചിലർ ഒരിക്കലും അവിടെ പോകരുതെന്ന് പറയുന്നു.

A post shared by Aakanksha Monga (@aakanksha.monga)


English Summary

A restaurant in Taiwan is gaining attention on social media for its unusual toilet-themed concept. Known as Modern Toilet, the restaurant serves food in toilet-shaped bowls and drinks in containers resembling urinals. Indian influencer Akanksha Monga shared a video showcasing the restaurant's unique dining experience. She rated the food 5 out of 10 and the restaurant's theme 10 out of 10.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAIWAN TOILET THEMED RESTAURANT, MODERN TOILET RESTAURANT TAIWAN, AKANKSHA MONGA VIRAL VIDEO, TOILET BOWL FOOD RESTAURANT, VIRAL RESTAURANT VIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE