SignIn
Kerala Kaumudi Online
Monday, 25 May 2026 12.46 AM IST

'കാനഡയിൽ കൂടുതൽ ഇന്ത്യക്കാർ ആവശ്യമാണ്, കാരണം'; വീഡിയോയുമായി യുവാവ്

canada

കാനഡയിൽ ഇനിയും ഇന്ത്യക്കാർ വേണമെന്ന് പറയുന്ന ഒരു 18 വയസുകാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ടെെസൺ ഹോക്ക്‌ലി എന്ന കാനേഡിയൻ യുവാവാണ് തന്റെ എക്സ് പേജിൽ വീഡിയോ പങ്കുവച്ചത്. തനിക്കുണ്ടായ ഒരു അനുഭവം പങ്കുവച്ചാണ് യുവാവ് ഇക്കാര്യം പറയുന്നത്.

ഹോട്ടൽ മുറിയുടെ കീ കാർഡ് കൃത്യമായി ഉപയോഗിക്കാൻ അറിയാതെ പുറത്തുനിന്നെന്നും ഇത് കണ്ട് ഒരു ഇന്ത്യക്കാരൻ തന്നെ മുറി തുറക്കാൻ സഹായിച്ചുവെന്നും ഹോക്ക്‌ലി പറഞ്ഞു. ഇന്ത്യക്കാർ വളരെ നല്ലവരാണെന്നും ബുദ്ധിമാൻമാരാണെന്നും യുവാവ് കൂട്ടിച്ചേർത്തു.

വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വെെറലായി. കാനഡയിലേക്ക് കുടിയേറ്റം വർദ്ധിക്കുന്നതിനെ ചൊല്ലി വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഒരു കാനേഡിയൻ യുവാവ് തന്നെ ഇത്തരമൊരു വീഡിയോയുമായി രംഗത്തെത്തുന്നത്. വീഡിയോയ്ക്ക് താഴേ നിരവധി കമന്റും വരുന്നുണ്ട്. പലരും തങ്ങളുടെ വ്യക്തിപരമായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്.

'നിങ്ങൾ പറഞ്ഞത് ശരിയാണ്', 'ഇക്കാര്യത്തോട് ഞാൻ നൂറ് ശതമാനം യോജിക്കുന്നു. എന്റെ അയൽവാസികളിൽ ചിലർ ഇന്ത്യക്കാരാണ്','അവർ ആവശ്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യും'- ഇങ്ങനെ പോകുന്നു കമന്റുകൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIRAL, VIDEO, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY