SignIn
Kerala Kaumudi Online
Thursday, 22 October 2026 3.16 AM IST

അരിപ്പൊടിയും പഞ്ചസാരയുമുണ്ടോ? മുഖം മിനിട്ടുകൾകൊണ്ട് വെട്ടിത്തിളങ്ങും, പരീക്ഷിച്ച് നോക്കിയവർക്കെല്ലാം ഫലം

beauty
പ്രതീകാത്മക ചിത്രം

ദിവസേന പുറത്തിറങ്ങുന്നവർക്ക് പല തരത്തിലുള്ള ചർമ പ്രശ്‌നങ്ങൾ ഉണ്ടാകാം. വെയിലേൽക്കുമ്പോൾ ഉണ്ടാകുന്ന ടാൻ, പൊടിപടലങ്ങൾ കാരണമുണ്ടാകുന്ന മുഖക്കുരു, കറുത്ത പാടുകൾ, ബ്ലാക്ക്‌ഹെഡ്‌സ്. ചർമത്തിലെ വരൾച്ച എന്നീ പ്രശ്‌നങ്ങൾ അലട്ടാത്തവർ കുറവാണ്. ദിവസവും ചർമസംരക്ഷണം ചെയ്യുന്നതിലൂടെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. പൂർണമായും ഇത് മാറ്റാനായി ആഴ്‌ചയിൽ ഒരുദിവസം വീട്ടിൽ തന്നെ ഫേഷ്യൽ ചെയ്യാം. അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക് മാറ്റി ചർമം തിളങ്ങുന്നതിനും ആരോഗ്യത്തോടെയുള്ള ചർമം ലഭിക്കുന്നതിനും സഹായിക്കും. ഇത്തരത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒരു ഫേഷ്യൽ പരിചയപ്പെടാം.

ക്ലെൻസിംഗ്

ഫേസ്‌വാഷ് ഉപയോഗിച്ച് മുഖവും കഴുത്തും വൃത്തിയാക്കുക. വൃത്തിയുള്ള തുണി പാലിൽ മുക്കി മുഖവും കഴുത്തും നന്നായി തുടയ്‌ക്കുക. ചർമത്തിലെ അഴുക്കിനെ പുറന്തള്ളാൻ ഇത് സഹായിക്കും. ഒന്നോ രണ്ടോ മിനിട്ടിന് ശേഷം മുഖം കഴുകാവുന്നതാണ്.

സ്‌ക്രബിംഗ്

ഒരു സ്‌പൂൺ കാപ്പിപ്പൊടി/ അരിപ്പൊടി, അര സ്‌പൂൺ പഞ്ചസാര, ആവശ്യത്തിന് വെളിച്ചെണ്ണ/ പാൽ/ വെള്ളം എന്നിവ യോജിപ്പിച്ച് മുഖത്ത് പുരട്ടി വളരെ മൃദുവായി അഞ്ച് മിനിട്ട് മസാജ് ചെയ്‌ത് കഴുകി കളയുക. ചർമത്തിലെ മൃതകോശങ്ങളെ മാറ്റി പെട്ടെന്ന് തിളക്കം നൽകാൻ ഇത് സഹായിക്കും.

മസാജ്

കറ്റാർവാഴ ജെൽ, തേൻ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടി അഞ്ച് മിനിട്ട് മസാജ് ചെയ്യുക. ശേഷം നനഞ്ഞ കോട്ടൺ തുണി ഉപയോഗിച്ച് തുടച്ചുമാറ്റാം.

ഫേസ്‌പാക്ക്

ബീറ്റ്‌റൂട്ട് പൊടി/ ഓറഞ്ച് പൊടി, തൈര്, തക്കാളി നീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടുക. 15 - 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്. വൃത്തിയാക്കിയ മുഖത്തേക്ക് മോയിസ്‌ചറൈസർ കൂടി പുരട്ടിക്കൊടുക്കുക.

English Summary

A simple homemade facial can help refresh your skin and improve its appearance. The routine includes cleansing, gentle exfoliation, aloe vera and honey massage, and a face pack made with ingredients such as beetroot powder, curd, or tomato juice. Finish by applying moisturizer. Avoid harsh scrubbing and patch-test ingredients before use.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOME FACIAL TIPS, GLOWING SKIN TIPS, NATURAL FACIAL AT HOME, VEETIL FACIAL CHEYYAM, MUKHAM THILANGAAN TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE