SignIn
Kerala Kaumudi Online
Saturday, 27 June 2026 11.51 AM IST

ഫോൺ വഴിയും നേരിട്ടും ബന്ധപ്പെടാം; ഇന്ത്യയിൽ പ്രീമിയം ടാക്‌സി സർവീസ് ആരംഭിച്ചു

auto

വിയറ്റ്നാം കമ്പനിയായ ഗ്രീൻ എസ്എമ്മിന്റെ പ്രീമിയം ടാക്ർസി സർവീസ് ഇനിമുതൽ ഇന്ത്യയിലും. രാജ്യ തലസ്ഥാനമായ ഡൽഹിയിലാണ് ആദ്യഘട്ടത്തിൽ സർവീസ് ആരംഭിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ഡൽഹിയിലെ മറ്റ് പ്രധാന സ്ഥലങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കും.

വിയറ്റ്നാം, ലാവോസ്, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾക്ക് ശേഷം ഗ്രീൻ എസ്എം പ്രവേശിക്കുന്ന അഞ്ചാമത്തെ രാജ്യാന്തര വിപണിയാണ് ഇന്ത്യ. സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനൊപ്പം ഡ്രൈവർമാർക്ക് ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് കൂടി കമ്പനിയുടെ ലക്ഷ്യമാണ്.


യാത്രക്കാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത, പൂർണമായും വൈദ്യുതിയിൽ ഓടുന്ന 'വിൻഫാസ്റ്റ് ലിമോ ഗ്രീൻ' എന്ന സെവൻ സീറ്റർ ആഡംബര ഇലക്ട്രിക് എസ്‌യുവിയാണ് സർവീസിനായി ഉപയോഗിക്കുന്നത്. യാത്ര സുഖകരമാക്കാൻ ഓരോ വാഹനത്തിലും കുടിവെള്ളം, വെറ്റ് ടിഷ്യൂ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്.


മാത്രമല്ല ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായി അത്യാധുനിക സംവിധാനങ്ങളും വാഹനത്തിലുണ്ട്. അകത്തും പുറത്തും പ്രത്യേക ക്യാമറകൾ, എഐ സാങ്കേതികവിദ്യ, അടിയന്തര സാഹചര്യമുണ്ടായാൽ ഡ്രൈവർക്കും യാത്രക്കാർക്കും ഉപയോഗിക്കാനാകുന്ന എമർജൻസി സപ്പോർട്ട് ബട്ടണുകൾ എന്നിവയും ഉൾപ്പെടുന്നു. ഇലക്ട്രിക് വാഹനം ഓടിക്കുന്നതിലും റോഡ് സുരക്ഷയിലും കസ്റ്റമർ സർവീസിലും പ്രത്യേക പരിശീലനം ലഭിച്ച ഡ്രൈവർമാരെയാണ് കമ്പനി ജോലിക്കായി നിയോഗിക്കുന്നത്.

ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ ഗ്രീൻ എസ്എംആപ്പ് വഴി ടാക്സി ബുക്ക് ചെയ്യാം. ഇതുകൂടാതെ കമ്പനിയുടെ ഹോട്ട്‌ലൈൻ നമ്പറിലൂടെയോ, സർവീസ് ലഭ്യമായ സ്ഥലങ്ങളിൽ നിന്ന് നേരിട്ടും വാഹനം വിളിക്കാവുന്നതാണ്. ലോഞ്ചിന്റെ ഭാഗമായി 2026 ജൂൺ അഞ്ച് മുതൽ ജൂൺ 11 വരെ ആപ്പ് വഴി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 250 രൂപ വരെ ഡിസ്‌കൗണ്ടും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AUTO, AUTONEWS, LIFESTYLE, TAXI SERVICE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY