
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. നാളെ രാവിലെ 11 മണി മുതൽ പ്രവേശനം നേടാം. അലോട്ട്‌മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ കാൻഡിഡേറ്റ് ലോഗിൻ എസ്ഡബ്ള്യുഎസ് ലെ തേഡ് അലോട്ട് റിസൾട്ട് എന്ന ലിങ്കിലൂടെ ലഭിക്കും.
അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ തേർഡ് അലോട്ട്‌മെന്റ് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിട്ടുള്ള സ്‌കൂളിൽ രക്ഷാകർത്താവിനൊപ്പം പ്രവേശനത്തിനായി രേഖകളുമായി എത്തണം. താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിറുത്താൻ ഇനി അവസരം ഉണ്ടായിരിക്കുകയില്ല. അലോട്ട്‌മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്നവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല. ജൂലായി 3ന് വൈകിട്ട് 5 മണിക്ക് മുമ്പായി പ്രവേശനം നേടണം. സ്‌പോർട്സ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്‌മെന്റും ഇന്ന് പ്രസിദ്ധീകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |