
കോട്ടയം: കേരള പൊതുസേവനാവകാശ നിയമം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയായി എം.ജി. സർവകലാശാലാ സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. വിദേശത്ത് ഉപരിപഠനത്തിന് പോകുന്ന വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സേവനവും പിന്തുണയും ഉറപ്പാക്കും. സർവകലാശാല നൽകുന്ന പൊതുസേവനങ്ങൾ, പ്രത്യേക പൊതുസേവനങ്ങൾ, ലഭ്യമാക്കേണ്ട സമയപരിധി, ആവശ്യമായ രേഖകൾ, നിയുക്ത ഉദ്യോഗസ്ഥൻ, ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ ഉൾപ്പെടുത്തിയ വിശദമായ ഉത്തരവ് സർവകലാശാല പുറത്തിറക്കി. നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സർക്കാർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട 86 സേവനങ്ങളാണ് പൊതുസേവനാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |