SignIn
Kerala Kaumudi Online
Sunday, 28 June 2026 3.01 AM IST

കീം എൻട്രൻസ്: ബി.ടെക്കിൽ ആൺകോയ്മ: ബി.ഫാമിൽ പെൺകോയ്മ

aa

കൊച്ചി: എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ആദ്യ നൂറു റാങ്കിൽ 93 ആൺകുട്ടികളും ഏഴ് പെൺകുട്ടികളും. ബി. ഫാമിൽ 65 പെൺകുട്ടികളും 35 ആൺകുട്ടികളുമാണ് ആദ്യ നൂറിൽ. സി.ബി.എസ്.ഇ പുനർ മൂല്യനിർണയ ഫലം വൈകിയതിനാൽ മാർക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്യാൻ കുട്ടികൾക്ക് കഴിയാതിരുന്നതാണ് ഫല പ്രഖ്യാപനം വൈകിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു.രണ്ട് തവണ തിയതി നീട്ടി നൽകി. അലോട്ട്മെന്റ് ആഗസ്റ്റ് ആദ്യം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. പരാതികളില്ലാതെ സമയബന്ധിതമായി പൂർത്തിയാക്കാനാവും.എൻജിനിയറിംഗിൽ ഒന്നാം റാങ്ക് നേടിയ റോഷൻ രാജുവിനെയും രണ്ടാം റാങ്കുകാരൻ ധ്യാൻ തേജിനെയും മന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

ബി.ആർക്ക്:

ഫലം ഉടൻ

ആർക്കിടെക്ചർ കോഴ്‌സിന്റെ പ്രവേശന പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. അടിസ്ഥാന യോഗ്യതകളിലൊന്നായ 'നാറ്റ" സ്‌കോർ ലഭ്യമാകുന്ന മുറയ്ക്ക് അലോട്ട്‌മെന്റ് നടപടികൾ ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KEEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA