SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

എയ്ഡഡ് സ്‌കൂൾ നിയമനം: പ്രായപരിധി 40 വയസാക്കി ഉത്തരവ് 

aa

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തിനുള്ള പ്രായപരിധി 40 വയസാക്കി ഉയർത്തി സർക്കാർ ഉത്തരവിറക്കി. പി.എസ്.സി നിയമനങ്ങൾക്ക് അപേക്ഷിക്കാനുള്ള പ്രായം 40 വയസായി ഉയർത്തിയ സർക്കാർ ഉത്തരവ് എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങൾക്കും ബാധകമാക്കി.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ് ഫെബ്രുവരി 27ന് പി.എസ്.സി നിയമനങ്ങൾക്കു പൊതുവിഭാഗത്തിലുള്ള പ്രായപരിധി 40 വയസാക്കി ഉയർത്തിയത്. കേരള വിദ്യാഭ്യാസ നിയമം അനുസരിച്ചുള്ള ഇളവുകൾ എയ്ഡഡ് സ്‌കൂളുകളിലും ബാധകമാണെന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ശുപാർശ സമർപ്പിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA