
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന 38തദ്ദേശവാർഡുകളിലെ അന്തിമ വോട്ടർപട്ടിക പുറത്തിറക്കി. ആകെ 3,09,713വോട്ടർമാരുണ്ട്. 1,64,241 സ്ത്രീകളും 1,45,468 പുരുഷൻമാരും 4 ട്രാൻസ്ജെൻഡറുകളുമാണ്. ജൂലൈ 21നാണ് കരട് വോട്ടർപട്ടിക തയ്യാറാക്കിയത്. അതിൽ നിന്ന്
1148 വോട്ടർമാരെ അന്തിമപട്ടികയിൽ നിന്ന് ഒഴിവാക്കുകയും പുതുതായി 3897 പേരെ ഉൾപ്പെടുത്തുകയും ചെയ്തു. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലെ രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്) മൂന്ന് മുനിസിപ്പാലിറ്റി വാർഡുകൾ (തൃശ്ശൂർ, പാലക്കാട്, കണ്ണൂർ) മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), ഏഴ് ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 ഗ്രാമ പഞ്ചായത്ത് വാർഡുകൾ എന്നിവയിലെ വോട്ടർ പട്ടികയാണ് പുതുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |