SignIn
Kerala Kaumudi Online
Friday, 28 August 2026 4.56 AM IST

ധർമ്മപതാകയും കൊടിക്കയറും സ്വാമി സച്ചിദാനന്ദ ഏറ്റുവാങ്ങി

dharmma-pathaka

ശിവഗിരി: ശ്രീനാരായണഗുരുദേവ ജയന്തിക്ക് ശിവഗിരിയിൽ ഉയർത്തുന്നതിനായുള്ള ധർമ്മപതാകയും കൊടിക്കയറും മഹാസമാധിയിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഏറ്റുവാങ്ങി. മുരുക്കുംപുഴ കാളകണ്ഠേശ്വരം ക്ഷേത്രത്തിൽ നിന്ന് അലങ്കരിച്ച രഥത്തിലാണ് ധർമ്മ പതാകയും കൊടിക്കയറും ഘോഷയാത്രയായി ശിവഗിരിയിലെത്തിച്ചത്. ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ജയന്തി ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി വിരജാനന്ദഗിരി,ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി,കാളകണ്ഠേശ്വരം ക്ഷേത്രം പ്രസിഡന്റ് ശശിധരൻ,സെക്രട്ടറി വത്സൻ,യോഗം ശാഖാ പ്രസിഡന്റ് അശോക് കുമാർ തുടങ്ങിയവർ പങ്കെടുത്തു.ഇന്നു രാവിലെ

4.30ന് പർണശാലയിൽ ശാന്തിഹവനം, 5.10ന് ശാരദാമഠത്തിൽ വിശേഷാൽ പൂജ, 5.30ന് മഹാസമാധിയിൽ വിശേഷാൽ ഗുരുപൂജ. 6 മുതൽ മഹാസമാധി സന്നിധാനത്ത് വിശേഷാൽ ചതയപൂജയും തിരുവവതാര മുഹൂർത്ത പ്രാർത്ഥനയും. 7ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും.7.30ന് ജപയജ്ഞത്തിന് സ്വാമി അവ്യയാനന്ദ ദീപം തെളിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA