SignIn
Kerala Kaumudi Online
Wednesday, 28 October 2026 7.44 PM IST

ശബരിമല തീർത്ഥാടനം: വെർച്വൽ ക്യൂ ബുക്കിംഗ് നാളെ മുതൽ,​ ദിവസവും 66,000 പേർക്ക് അവസരം

sabarimala
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: ശബരിമലയിലെ മണ്ഡല, മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള വെർച്വൽ ക്യൂ ബുക്കിംഗ് നാളെ ആരംഭിക്കും. രാവിലെ പത്ത് മണിക്കാണ് ബുക്കിംഗ് ആരംഭിക്കുന്നത്. www.sabarimalaonline.org. എന്ന വെബ്സൈറ്റിലാണ് ബുക്കിംഗ് നടത്തുക. സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാകും. 66,000 പേർക്ക് വെർച്വൽ ക്യൂവിലും 14,000 പേർക്ക് സ്പോട്ട് ബുക്കിംഗിലൂടെയും ദിവസവും സന്ദർശനം നടത്താം.

ഹൈക്കോടതി നിർദേശം ഉള്ളതിനാൽ പമ്പയിൽ സ്പോട്ട് ബുക്കിംഗ് ഇല്ല. വെർച്വൽ ബുക്കിംഗ് സൗജന്യമാണ്. ഭക്തർക്ക് പിൽഗ്രിം റിലീഫ് ഫണ്ടിലേക്കും ശുചിത്വപരിപാലനത്തിന് ജനറൽ ഫണ്ടിലേക്കും അഞ്ച് രൂപ മുതൽ എത്ര തുകയും സംഭാവന നൽകാം. എന്നാൽ ഇത് നിർബന്ധമല്ല.

English Summary

Sabarimala Mandala-Makaravilakku pilgrimage virtual queue booking commences tomorrow at 10 AM on www.sabarimalaonline.org. Daily, 66,000 pilgrims can book virtually, and 14,000 through designated spot booking centers; Pamba is excluded per a High Court directive. Virtual booking remains free, though optional donations to temple funds are accepted.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SABARIMALA VIRTUAL QUEUE BOOKING, SABARIMALA PILGRIMAGE 2026, SABARIMALA ONLINE BOOKING, 66000 DEVOTEES DAILY, SABARIMALA DARSHAN BOOKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA