SignIn
Kerala Kaumudi Online
Wednesday, 28 October 2026 7.46 PM IST

സ്കൂൾ കായികമേള: എല്ലുപരിശോധനയിൽ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു, വെള്ളി നേടിയ താരത്തിന് സ്വർണം

READ ENGLISH VERSION
school-sports-meet
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് നടന്നുവരുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലെ കോരുത്തോട് സി.കെ.എം.എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥിയാണ് പരിശോധനയിൽ പരാജയപ്പെട്ടത്. ഈ വർഷം ഉത്തർപ്രദേശിൽ നിന്ന് കേരളത്തിലെത്തിയ കുട്ടിയാണിത്. എല്ല് പരിശോധനയിലാണ് പ്രായം തെളിഞ്ഞത്. സബ് ജൂനിയർ 400 മീറ്ററിൽ ഈ വിദ്യാർത്ഥി സ്വർണം നേടിയിരുന്നു. ഇതോടെ ഈ വിദ്യാർത്ഥിയെ അയോഗ്യനാക്കി വെള്ളി മെ‌ഡൽ നേടിയ താരത്തിന് സ്വർണം നൽകാൻ തീരുമാനമായി.

കോതമംഗലം മാർ ബേസിൽ സ്കൂളാണ് പ്രായത്തട്ടിപ്പ് നടന്നുവെന്ന പരാതി നൽകിയത്. 14 വയസിന് താഴെയുള്ളവർ പങ്കെടുക്കുന്ന സബ് ജൂനിയർ വിഭാഗത്തിലാണ് വ്യാജ പ്രായം കാണിച്ച് താരം പങ്കെടുത്തത്. എന്നാൽ, മെഡിക്കൽ റിപ്പോർട്ട് പ്രകാരം താരത്തിന് 15നും 18നും ഇടയിൽ പ്രായമുണ്ടെന്ന് തെളിഞ്ഞു. സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്.

രേഖകൾ പ്രകാരം 2014ൽ ജനിച്ചതാണെന്ന് കാണിച്ച താരം യഥാർത്ഥത്തിൽ 2012ലാണ് ജനിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചതോടെ താരത്തെ കായികമേളയിൽ നിന്ന് അയോഗ്യനാക്കാൻ തീരുമാനിച്ചു. നിലവിൽ 400 മീറ്റർ മത്സരത്തിന്റെ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്.

English Summary

Age fraud has been confirmed at the ongoing Kerala State School Sports Meet in Kozhikode. A student from Kottayam, who won gold in the Sub Junior 400m, was disqualified after a bone test revealed they were over the age limit. This marks the first such detection in the event's history, with the silver medalist now set to receive gold.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA SCHOOL SPORTS MEET, AGE FRAUD IN SPORTS, BONE TEST AGE VERIFICATION, SUB JUNIOR 400M GOLD MEDAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA