SignIn
Kerala Kaumudi Online
Wednesday, 21 October 2026 3.12 AM IST

കോടതി വിധി കണ്ട ശേഷം തീരുമാനം: ചെന്നിത്തല

a

കൊച്ചി: കോടതി വിധി കണ്ട ശേഷമേ പ്രതിപക്ഷനേതാവ് പിണറായി വിജയനടക്കമുള്ളവർക്ക് എതിരെയുള്ള മാസപ്പടി കേസുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനാകൂവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പി.എം.എൽ.എ ആക്ടിലെ സെക്ഷൻ 66(എ) പ്രകാരം ഇ.ഡി വിവരങ്ങൾ ഡി.ജി.പിക്ക് കൈമാറുകയും തുടർന്ന് സർക്കാർ നിയമോപദേശം തേടുകയുമായിരുന്നു.
സമാനകേസുകളിലെ മുൻ സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.ടി രൂപീകരിച്ചത്. അഞ്ച് കാര്യങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നായിരുന്നു ലഭിച്ച നിർദ്ദേശം. കോടതി മറിച്ചാണ് പറയുന്നതെങ്കിൽ വിധി പഠിച്ചശേഷം സർക്കാർ തീരുമാനിക്കും. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്ന കാര്യം ഹൈക്കോടതി വിധി പരിശോധിച്ച ശേഷം തീരുമാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY