
തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച 16കാരൻ 3 പേർക്ക് പുതുജീവിതം സമ്മാനിച്ച് യാത്രയായി. പാലക്കാട് മണ്ണാർക്കാട് അലനല്ലൂർ പണിക്കവീട്ടിൽ ഷാഹുൽഹമീദ്-ഷൈനി ദമ്പതികളുടെ മകനായ പി.എച്ച് ആദിലിന്റെ രണ്ട് വൃക്കകളും കരളും ഉൾപ്പടെ 3 അവയവങ്ങളാണ് ദാനം ചെയ്തത്. കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ്, ബേബി മെമ്മോറിയൽ ആശുപത്രി, ആസ്റ്റർ മിംസ് ആശുപത്രി എന്നിവിടങ്ങളിലുള്ളവർക്കാണ് വൃക്കയും കരളും നൽകിയത്. വെട്ടത്തൂർ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ആദിൽ 21നാണ് അപകടത്തിൽപ്പെട്ടത്. രാത്രി 10.30ഓടെ പെരിന്തൽമണ്ണയ്ക്കടുത്തുള്ള മണ്ണാർമലയിൽവെച്ച് ആദിലും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാറിടിക്കുകയായിരുന്നു. 23ന് രാത്രി 9.48ഓടെ ആദിലിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. കെ-സോട്ടോ'യുടെ നേതൃത്വത്തിലാണ് അവയവ വിന്യാസ നടപടികൾ പൂർത്തിയാക്കിയത്. പി.എച്ച്. ആദില, പി.എച്ച്. ആനിസ എന്നിവരാണ് ആദിലിന്റെ സഹോദരിമാർ. അവയവദാനത്തിന് സന്നദ്ധരായ മാതാപിതാക്കളെ മന്ത്രി കെ.മുരളീധരൻ ആദരവ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |