SignIn
Kerala Kaumudi Online
Wednesday, 02 September 2026 4.12 PM IST

കോഴിക്കോട്ട് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തീപിടിച്ചു; ചേവായൂർ സ്വദേശി മരിച്ചു

READ ENGLISH VERSION
accident
തീപിടിച്ച കാർ

കോഴിക്കോട്: നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ചേവായൂർ സ്വദേശിയായ സുധാകരനാണ് മരിച്ചത്. കോഴിക്കോട് ചേവായൂരിന് സമീപം മഠത്തിൽ മുക്കിൽ പുലർച്ചെ നാലരയോടെയായിരുന്നു അപകടം.

കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ചതിനുപിന്നാലെ തീപടരാൻ തുടങ്ങി. ഡോർ ലോക്കായിപ്പോയതിനാൽ സുധാകരൻ കാറിൽ കുടുങ്ങുകയായിരുന്നു. മെഡിക്കൽ കോളേജ് ഭാഗത്തുനിന്ന് ഫയർഫോഴ്‌സെത്തി തീയണച്ചെങ്കിലും കാറിൽനിന്ന് മൃതദേഹം മാറ്റാൻ കഴിഞ്ഞിട്ടില്ല. കാ‌ർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.

ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്നും വിശദമായ അന്വേഷണം ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാരും പരാതിപ്പെടുന്നു.

English Summary

A man identified as Sudhakaran died after his car crashed into a wall and caught fire near Chevayur, Kozhikode, around 4:30 a.m. Firefighters extinguished the blaze, and officials are working to retrieve his body from the vehicle.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT, CAR BURNED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA