SignIn
Kerala Kaumudi Online
Wednesday, 02 September 2026 4.11 PM IST

സസ്‌പെൻഷനിലായിട്ടും അജിത് കുമാറിന് പൊലീസ്  സുരക്ഷയും  അകമ്പടിയും; ഒപ്പമുള്ളത് 14 ഉദ്യോഗസ്ഥർ

READ ENGLISH VERSION
-ajith-kumar
എഡിജിപി എം ആർ അജിത്‌കുർ

തിരുവനന്തപുരം: സസ്‌പെൻഷനിലായിട്ടും എഡിജിപി എം ആർ അജിത്‌കുമാറിന് പൊലീസ് സുരക്ഷയും അകമ്പടിയും. ഡ്രൈവറും ഗൺമാനുമടക്കം 14 പൊലീസുകാരാണ് ഇപ്പോഴും കൂടെയുള്ളത്. ഹാജർ നഷ്ടമായി ശമ്പളം മുടങ്ങുമോയെന്ന ആശങ്കയിലാണ് കൂടെയുള്ള പൊലീസുകാർ.

സസ്‌പെഷനിലായാൽ പിന്നെ പ്രത്യേകിച്ച് ഔദ്യോഗിക ജോലിയൊന്നുമില്ലെങ്കിലും 14 പൊലീസുകാരെയാണ് ഒപ്പം കൊണ്ടുനടക്കുന്നത്. എഡിജിപിക്ക് ഔദ്യോഗികമായി നാല് പൊലീസുകാരെ മാത്രം പേഴ്സണൽ സ്റ്റാഫായി വയ്ക്കാം. ബാക്കിയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ തിരിച്ചയക്കണമെന്നാണ് നിയമം. എന്നാൽ ഇത് പാലിക്കപ്പെട്ടിട്ടില്ല. സസ്പെൻഷനിലായ ഉദ്യോഗസ്ഥന്റെ കൂടെ നിൽക്കുന്നത് ഔദ്യോഗിക ജോലിയായി കണക്കാക്കില്ല. അതിനാൽ ഇവരുടെ ഹാജരും ശമ്പളവും മുടങ്ങുന്ന അവസ്ഥയിലാണ്.

ആലപ്പുഴയിലെ രക്ഷാപ്രവർത്തനകേസിൽ അജിത് കുമാറിനെ സസ്‌പെൻഷൻ ചെയ്തിട്ട് ഒന്നരമാസമായി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ അദ്ദേഹത്തിന്റെ സുരക്ഷാസംഘം തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാൻ അജിത്കുമാർ ഇടപെട്ടെന്ന് പ്രത്യേക അന്വേഷണസംഘമാണ് കണ്ടെത്തിയത്. കേസ് അട്ടിമറിക്കാൻ നടത്തിയ നീക്കങ്ങളുടെ ഫോൺ സംഭാഷണങ്ങൾ,​ സാക്ഷിമൊഴികൾ,​ സാഹചര്യത്തെളിവുകൾ എന്നിവ കൃത്യമായി ശേഖരിച്ചാണ് എഡിജിപി കുറ്റക്കാരനാണെന്ന നിഗമനത്തിൽ എസ്ഐടി എത്തിയത്.

ആദ്യം നൽകിയ പ്രാഥമിക റിപ്പോർട്ടിൽ അജിത്കുമാറിന്റെ പങ്ക് കൃത്യമായി ചൂണ്ടിക്കാണിച്ചിരുന്നില്ല. തുടർന്ന് ഉന്നതതല ഇടപെടലുകളിൽ വ്യക്തത വരുത്താൻ ഡിജിപി നിർദ്ദേശിച്ചതോടെയാണ് എസ്ഐടി വിശദമായ റിപ്പോർട്ട് സമർപ്പിച്ചത്. ഇതേത്തുടർന്നാണ് അജിത്‌കുമാറിനെതിരെ നടപടിയെടുത്തത്.

English Summary

Suspended ADGP M.R. Ajith Kumar continues to receive police security from 14 personnel, against official rules. This has raised concerns among officers regarding attendance and salary. Kumar was suspended one and a half months ago after an investigation found he interfered to sabotage a case involving the Chief Minister's security team's alleged assault on youth leaders.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADGP AJITH KUMAR, AJITH KUMAR SUSPENSION, POLICE SECURITY, KERALA POLICE, ADGP SECURITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA