SignIn
Kerala Kaumudi Online
Friday, 28 August 2026 4.56 AM IST

നേപ്പാൾ പ്രളയം: സുരക്ഷിത യാത്രാമാർഗം നിർദ്ദേശിച്ച് മലയാളി

a

തിരുവനന്തപുരം: നേപ്പാളിൽ മിന്നൽപ്രളയത്തിൽ കുടുങ്ങി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നവർക്ക് സുരക്ഷിതമായ യാത്രാമാർഗം നിർദ്ദേശിച്ച് മുൻ സംസ്ഥാന വിവരാവകാശ കമ്മിഷണർ അബ്ദുൽ ഹക്കീമിന്റെ മകൻ സഫർ അഫ്‌ലഹ്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഫിനാൻഷ്യൽ അനലിസ്റ്റായ സഫർ തന്റെ കമ്പനിക്കുവേണ്ടി മറ്റു ചില കമ്പനികളുമായി ചർച്ചയ്ക്കായാണ് നേപ്പാളിൽ എത്തിയത്. അവിടെ ഡോൾപ്പ ജില്ലയിലെ ജിബ്രാകോട്ട് വില്ലേജിൽ ആയിരുന്ന സമയത്താണ് മിന്നൽ പ്രളയമുണ്ടായത്. ഡോൾപ്പ ഭാഗത്ത് പ്രളയത്തിന്റെ ബുദ്ധിമുട്ടുകളില്ല. ഡോൾപ്പ ഭാഗത്തുനിന്ന് നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നവർ പൊക്കാറ/കാഠ്മണ്ഡു ഭാഗത്തേക്ക് പോകാതെ ഡോൾപ്പയിൽ നിന്ന് നേപ്പാൾ ഗഞ്ചിലെത്തിയാൽ ഉത്തർപ്രദേശിലെ റുപൈദിഹ ബോർഡർ വഴി ലക്നൗവിലെത്താമെന്ന് സഫർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA