SignIn
Kerala Kaumudi Online
Tuesday, 25 August 2026 1.03 AM IST

എസ്.ഹരിഗോപാൽ ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ 

guruvayoor

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി പൊതു ഭരണ വകുപ്പ് അണ്ടർ സെക്രട്ടറി എസ്. ഹരി ഗോപാലിനെ സർക്കാർ നിയമിച്ചു. ഒരു വർഷത്തേക്കാണ് നിയമനം.

മ്യൂസിയം,മൃഗശാല ഡയറക്ടറേറ്റിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു

ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായിരുന്ന പൊതു ഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഒ.ബി. അരുൺകുമാറിനെ ഭരണമാറ്റത്തെത്തുടർന്ന് സർക്കാർ മാറ്റിയിരുന്നു.സർക്കാർ തയ്യാറാക്കിയ മൂന്നംഗ പാനലിൽ നിന്ന് ഹരി ഗോപാലിനെ ഗുരുവായൂർ ദേവസ്വം ഭരണസമിതി തിരഞ്ഞെടുക്കുകയായിരുന്നു. ഹരി ഗോപാൽ ഇന്ന് ചുമതലയേൽക്കും. നെയ്യാറ്റിൻകര സ്വദേശിയാണ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUVAYOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA