SignIn
Kerala Kaumudi Online
Wednesday, 21 October 2026 12.27 AM IST

പാലം ഉദ്ഘാടനം: ക്ഷണക്കത്ത് പോലുമില്ലെന്ന് ജി.സുധാകരൻ

ആലപ്പുഴ:മാക്കേക്കടവ്-നേരെകടവ് പാലം ഉദ്ഘാടനത്തിൽ അവഗണിച്ചതിൽ അതൃപ്തി പരസ്യമാക്കി മുൻ മന്ത്രിയും അമ്പലപ്പുഴ എം.എൽ.എയുമായ ജി.സുധാകരൻ. പാലം നിർമ്മാണത്തിന് തുടക്കമിട്ട തനിക്ക് ഉദ്ഘാടന ചടങ്ങിന്റെ ക്ഷണക്കത്ത് പോലും നൽകിയില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ വിമർശിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് താൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ 80 കോടി രൂപ അനുവദിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഉദ്ഘാടനം ആലപ്പുഴ ഭാഗത്ത് നടത്താമെന്നായിരുന്നു തീരുമാനം. എന്നാൽ,​ ഒന്നുരണ്ട് വീട്ടുകാർ അപ്രോച്ച് റോഡിന് സ്ഥലം തരില്ലെന്ന് വാശിപിടിച്ചു. അതിനാൽ നിർമ്മാണം നീണ്ടുപോയി. പാലം ഉദ്ഘാടന വേദിയിൽ അവകാശവാദങ്ങൾ നടന്നതായി കണ്ടു. വേദിയിൽ പാലം നിർമ്മാണവുമായി നേരിട്ട് ബന്ധമുള്ള ഒരാൾ അന്ന് എം.എൽ.എ ആയിരുന്ന എ.എം.ആരിഫ് ആയിരുന്നു. എന്നാൽ,​ വസ്തുതാപരമായി വിശദീകരിക്കാൻ ആരിഫിന് കഴിഞ്ഞില്ലെന്നും ജി.സുധാകരൻ വിവരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GSUDHAKARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA