SignIn
Kerala Kaumudi Online
Wednesday, 21 October 2026 3.16 AM IST

പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് താത്കാലിക ഇളവ്

1

തിരുവനന്തപുരം: 2019 ഏപ്രിൽ ഒന്നിന് മുമ്പ് രജിസ്റ്റർ ചെയ്ത പഴയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് താത്കാലിക ഇളവ് അനുവദിച്ച് മോട്ടോർ വാഹന വകുപ്പ് ഉത്തരവ്. നിലവിലുള്ള കമ്പ്യൂട്ടർ അധിഷ്ഠിത ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ.ടി.എസ്) വഴിയുള്ള പരിശോധനയ്ക്ക് പകരം ആർ.ടി.ഒ, സബ് ആർ.ടി.ഒ ഓഫീസുകൾ വഴി നേരിട്ട് ഫിറ്റ്നസ് പരിശോധന (മാനുവൽ ടെസ്റ്റ്) നടത്താം. രണ്ടാഴ്ച വരെയാകും ഇളവ്. ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകളിലെ ഫിറ്റ്നസ് പരിശോധനയിൽ വാഹനങ്ങൾ കൂട്ടത്തോടെ പരാജയപ്പെടുന്നുവെന്ന പരാതികളെ തുടർന്നാണ് നടപടി. സംവിധാനത്തിലെ പിഴവുകൾ പരിഹരിക്കും വരെ മാന്വൽ പരിശോധന വേണമെന്ന് വാഹന ഉടമകളും ടാക്സി, ഓട്ടോ തൊഴിലാളികളും ആവശ്യപ്പെട്ടിരുന്നു.

 വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​തി​സു​ര​ക്ഷാ​ ​ന​മ്പ​ർ​ ​പ്ലേ​റ്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് 2019​ ​ഏ​പ്രി​ൽ​ ​ഒ​ന്നി​ന് ​മു​മ്പ് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​മു​ഴു​വ​ൻ​ ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​അ​തി​സു​ര​ക്ഷാ​ ​ന​മ്പ​ർ​ ​പ്ലേ​റ്റ് ​(​എ​ച്ച്.​എ​സ്.​ആ​ർ.​പി​)​ ​നി​ർ​ബ​ന്ധ​മാ​ക്കു​ന്നു.​ ​ന​ട​പ​ടി​ക​ൾ​ ​വേ​ഗ​ത്തി​ലാ​ക്കാ​ൻ​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​വാ​ഹ​ന​ ​നി​ർ​മ്മാ​താ​ക്ക​ളു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​സൊ​സൈ​റ്റി​ ​ഒ​ഫ് ​ഇ​ന്ത്യ​ൻ​ ​ഓ​ട്ടോ​മൊ​ബൈ​ൽ​ ​മാ​നു​ഫാ​ക്‌​ചേ​ഴ്സ് ​(​സി​യാം​)​ ​മു​ഖേ​ന​യാ​ണ് ​ന​മ്പ​ർ​ ​പ്ലേ​റ്റ്​ ​ന​ൽ​കു​ന്ന​ത്.​ സി​യാ​മി​ന്റെ​ ​പോ​ർ​ട്ട​ൽ​ ​വ​ഴി​ ​ന​മ്പ​ർ​ ​പ്ലേ​റ്റ് ​ഓ​ർ​ഡ​ർ​ ​ചെ​യ്യാം.​ ​വെ​ബ്‌​സൈ​റ്റ് ​:​ ​h​t​t​p​s​:​/​/​w​w​w.​s​i​a​m.​i​n​ൽ​ ​'​ബു​ക്ക് ​എ​ച്ച്.​എ​സ്.​ആ​ർ.​പി​'​ ​വ​ഴി​ ​വാ​ഹ​ന​ത്തി​ന്റെ​യും​ ​ഉ​ട​മ​സ്ഥ​ന്റെ​യും​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​വി​വ​ര​ങ്ങ​ൾ​ ​ന​ൽ​ക​ണം.​ ​ലൈ​റ്റ് ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് 600​ ​രൂ​പ​യും​ ​നി​കു​തി​യു​മാ​ണ് ​ഫീ​സ്.​ ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് 300​ ​രൂ​പ​യും​ ​നി​കു​തി​യും​ ​അ​ട​യ്ക്ക​ണം.​ ​ബു​ക്കിം​ഗ് ​പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ഫോ​ണി​ൽ​ ​എ​സ്.​എം.​എ​സാ​യി​ ​എ​ത്തും.​ ​ന​മ്പ​ർ​ ​ഡീ​ല​ർ​ഷി​പ്പു​ക​ളി​ൽ​ ​എത്തുമ്പോ​ഴും​ ​വാ​ഹ​ന​ ​ഉ​ട​മ​യ്ക്ക് ​അ​റി​യി​പ്പ് ​ല​ഭി​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FITNESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY