SignIn
Kerala Kaumudi Online
Wednesday, 02 September 2026 10.08 PM IST

യൂണിയൻ ബാങ്കിന്റെ ഡാറ്റ ചോർത്തി, 3145 കോടി നഷ്ടം: ഉദ്യോഗസ്ഥനെതിരെ കേസ് 

READ ENGLISH VERSION
bank

കാസർകോട്: യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ബിസിനസ് ഡാറ്റ അനധികൃതമായി ഡൗൺലോഡ് ചെയ്‌ത്‌ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കത്ത് തയ്യാറാക്കി ആർ.ബി.ഐ ഗവർണർക്കും ന്യൂസ് ചാനലിനും അയച്ചെന്ന പരാതിയിൽ കേസെടുത്ത് കാസർകോട് ടൗൺ പൊലീസ്. യൂണിയൻ ബാങ്ക് കോഴിക്കോട് റീജിയണൽ ഓഫീസിലെ ലോ ഓഫീസറായ യു.റീജ നൽകിയ പരാതിയിൽ, ബാങ്കിന്റെ മംഗളൂരു സോണൽ ഓഫീസ് അസിസ്റ്റന്റ് മാനേജർ പൂരന്ദര

ജെയക്കെതിരെയാണ് ബി.എൻ.എസ്, ഐ.ടി ആക്ട് വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തത്.

ആഗസ്റ്റ് 31ന് രാത്രി 10 മണിയോടെ കാസർകോട് പൊലീസ് സ്റ്റേഷനിൽ പരാതിക്കാരി നേരിട്ടെത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബാങ്കിനും ഓഹരി ഉടമകൾക്കും 3,145 കോടി രൂപയുടെ നഷ്‌ടം സംഭവിച്ചെന്ന് പരാതിയിൽ ആരോപിക്കുന്നു.2026 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷവുമായി ബന്ധപ്പെട്ട ബാങ്കിന്റെ ഇയർ എൻഡിംഗ് ബിസിനസ് ഡാറ്റ പ്രതി അനധികൃതമായി ഡൗൺലോഡ് ചെയ്ത് കോപ്പി ചെയ്തെന്നാണ് എഫ് ഐ ആറിൽ പറയുന്നത് എഫ്.ഐ.ആർ പൊലീസ് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കാസർകോട് സി.ഐ.മെൽബിൻ ജോസിനാണ് കേസിന്റെ അന്വേഷണ ചുമതല. ഡിജിറ്റൽ ഡാറ്റ കൈകാര്യം ചെയ്ത രീതിയും സാമ്പത്തിക നഷ്ടവും കത്തയച്ച രീതികളും അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UNION BANK CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA