SignIn
Kerala Kaumudi Online
Wednesday, 26 August 2026 3.15 AM IST

ക്ലീമിസ് ബാവ വിദ്യാജ്യോതിക്ക് യൂസഫലിയുടെ ഓണസമ്മാനം

s

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'സ്നേഹപൂർവം ജൂബിലി വിദ്യാജ്യോതി" പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഒരു കോടി രൂപയുടെ ധനസഹായം കൈമാറി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനായി

മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആവിഷ്കരിച്ച പദ്ധതിയാണിത്.

യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയി ഷഡാനന്ദൻ തുകയുടെ ചെക്ക് മാർ ക്ലീമിസ് ബാവായ്ക്ക് കൈമാറി.

കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ വച്ചാണ് പദ്ധതിക്ക് പിന്തുണയുമായി എം.എ. യൂസഫലി ഒരു കോടി രൂപയുടെ ഓണസമ്മാനം പ്രഖ്യാപിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA