SignIn
Kerala Kaumudi Online
Monday, 25 May 2026 5.53 AM IST

എൽ.ഡി.എഫിന് ഷോക്ക് ചികിത്സ: കെ.​ഇ.ഇ​സ്മ​യി​ൽ

ke-ismail

പാലക്കാട്: എൽ.ഡി.എഫിനെതിരെ ആഞ്ഞടിച്ച് മുതിർന്ന സി.പി.ഐ നേതാവ് കെ.ഇ.ഇസ്മയിൽ. എൽ.ഡി.എഫിന് ജനങ്ങൾ നൽകിയ ഷോക്ക് ട്രിറ്റ്‌മെന്റാണിതെന്നും ജനങ്ങളാണ് യജമാനൻമാരെന്ന് ഓർക്കണമെന്നും ഇസ്മയിൽ പറഞ്ഞു.

സ്വയം യജമാന്മാരാണെന്ന തോന്നല്ലിനേറ്റ തിരിച്ചടിയാണിത്. ജനങ്ങൾക്ക് സർക്കാരിന്റെ പ്രവർത്തനത്തിൽ അസംതൃപ്തിയുണ്ടായി. പാർട്ടി ഗ്രാമങ്ങളിലെ തിരിച്ചടി പാർട്ടി അണികളുടെ അസംതൃപ്തിയുടെ ഭാഗമാണ്. യു.ഡി.എഫ് വിജയിച്ച പല മണ്ഡലങ്ങളും പാർട്ടി കോട്ടകളാണ്. മുഖ്യമന്ത്രി, മന്ത്രിമാർ, പാർട്ടി നേതാക്കൾ എന്നിവരുടെ സമീപനത്തിൽ തെറ്റുണ്ടായോയെന്ന് പരിശോധിക്കപ്പെടണം. വിജയിക്കാൻ കഴിയുന്നവരെ സ്ഥാനാർത്ഥികളാക്കണമായിരുന്നു. ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് സ്ഥാനാർത്ഥികളെ മത്സരിപ്പിച്ചത് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KE ISMAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA