SignIn
Kerala Kaumudi Online
Saturday, 27 June 2026 11.51 PM IST

വേദിയിൽ മോഹൻലാലിന്റെ 'വിളയാട്ടം'; സോഷ്യൽ മീഡിയയിൽ തരംഗമായി പുതിയ വീഡിയോ

READ ENGLISH VERSION

-mohanlal
മോഹൻലാൽ,​ സ്വാസിക,​ സാനിയ അയ്യപ്പൻ

മലയാളികളുടെ പ്രിയനടൻ മോഹൻലാലിന്റെ ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജർമ്മനിലെ ഒരു പരിപാടിയിൽ നിന്നുള്ള വീഡിയോയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആവേശം സിനിമയിലെ ഇല്യൂമിനാറ്റി ഗാനത്തിനും ആട് സിനിമയിലെ ഗാനത്തിനും വീഡിയോയിൽ മോഹൻലാൽ ചുവടുവയ്ക്കുന്നുണ്ട്.

മോഹൻലാലിനൊപ്പം സ്വാസികയും സാനിയ അയ്യപ്പനും ചുവടുവച്ചിട്ടുണ്ട്. 66-ാം വയസിലും പുതുതലമുറ നായകന്മാർക്ക് കോമ്പറ്റീഷനാണ് മോഹൻലാലെന്ന് ആരാധകർ പറയുന്നു. ആവേശം സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച നായക കഥാപാത്രമായ രംഗണ്ണനെ അനുസ്മരിപ്പിക്കുന്ന വൈറ്റ് ആൻഡ് വൈറ്റ് കോസ്റ്റ്യൂമിലാണ് മോഹൻലാൽ സ്റ്റേജിലെത്തിയത്.

മോഹൻലാൽ ലൈവ്: ബിയോണ്ട് ദി സ്ക്രീൻ എന്നാണ് ഷോയുടെ പേര്. ലണ്ടനിലും ഡബ്ലിനിലുമാണ് ഷോയുടെ മറ്റ് രണ്ട് വേദികൾ. മോഹലാലിനെ കൂടാതെ കെ എസ് ചിത്ര, ധ്യാൻ ശ്രീനിവാസ്, കലാഭവൻ ഷാജോൺ, ഷൈൻ ടോം ചാക്കോ, റംസാൻ മുഹമ്മദ്, വിധു പ്രതാപ്,​ മനോജ് ജോർജ് എന്നിവരും ഷോയിൽ പങ്കെടുക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, VIDEO, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA