SignIn
Kerala Kaumudi Online
Saturday, 27 June 2026 8.36 AM IST

വിസ്മയക്ക് പിന്നാലെ ജൂഡിന്റെ ചിത്രത്തിൽ പ്രണവ് മോഹൻലാലും

ss

ജൂഡ് ആന്റണി ജോസഫും പ്രണവ് മോഹൻലാലും കൈകോർക്കാൻ ഒരുങ്ങുന്നു. പ്രണവിനോട് ജൂഡ് പറഞ്ഞ കഥ ഇഷ്ടപ്പെട്ടെന്നാണ് വിവരം. ജൂഡിനും പ്രണവിനും മറ്റു കമ്മിറ്റുമെന്റുകൾ ഉള്ളതിനാൽ ഇതിനുശേഷമേ പ്രോജക്ട് ഉണ്ടാകും.

മോഹൻലാൽ നായകനായി ആശിർവാദ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം ജൂഡ് സംവിധാനം ചെയ്യുന്നുണ്ട്.

ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ ആണ് നായകനെന്നും ഒരു പുതുമുഖ സംവിധായകനാണ് ഒരുക്കുന്നതെന്നും വാർത്തകളുണ്ട്.

വിസ്മയ മോഹൻലാൽ അഭിനയ അരങ്ങേറ്റം കുറിക്കുന്ന തുടക്കം ആണ് ജൂഡിന്റെ പുതിയ ചിത്രം ആഗസ്റ്റ് 7ന് തുടക്കം റിലീസ് ചെയ്യും. 2018 എന്ന ബ്ലോക്ക് ബസ്റ്ററിനുശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആണിത്.
വിസ്മയ മോഹൻലാലിനു പിന്നാലെ പ്രണവ് മോഹൻലാലിനെ നായകനാക്കി സിനിമ ഒരുക്കാൻ ജൂഡ് ഒരുങ്ങുന്നു എന്നതാണ് പ്രത്യേകത. വിസ്മയ മോഹൻലാലിന്റെ പുതിയ തുടക്കം സിനിമാലോകം ഉറ്റുനോക്കുന്ന ഒന്നാണ്. നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണി ആണ് മറ്റൊരു പ്രധാന താരം.

മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നതാണ് തുടക്കത്തിന്റെ ഏറ്റവും വലിയ സവിശേഷത. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മകൻ എന്ന നിലയിൽ പ്രണവിന്റെയും ഓരോ ചുവടുവയ്പ്പും ആരാധകലോകം ഉറ്റുനോക്കുന്നു. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഡീയസ് ഈറെ ആണ് പ്രണവ് മോഹൻലാൽ നായകനായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY