SignIn
Kerala Kaumudi Online
Sunday, 26 July 2026 5.30 AM IST

ഇറോട്ടിക് സീനുകളുമായി ഇമ്മോർട്ടൽ

ss

ജി.വി. പ്രകാശിന്റെ 25 -ാം ചിത്രം

ജി.വി. പ്രകാശും കയാദു ലോഹറും ഒന്നിക്കുന്ന ഇമ്മോർട്ടൽ ജൂലായ് 23ന് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.

റൊമാന്റിക് - മിസ്റ്റർ - ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഇറോട്ടിക് രംഗങ്ങളുമുണ്ട്. ജി.വി. പ്രകാശിന്റെ കരിയറിലെ 25-ാമത് ചിത്രമാണിത്. ഡാർക്ക് ഫാന്റസി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണെന്ന് ടീസർ ഉറപ്പിച്ചിരുന്നു. മാരിയപ്പൻ ചിന്ന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടി.എം. കാർത്തിക്, കുമാർ നടരാജൻ, ലോല്ലു സദമാരൻ, ആദിത്യ കതിർ എന്നിവരാണ് മറ്റു താരങ്ങൾ. സൈറൺ, ബ്ളാക് മെയിൽ എന്നീ ചിത്രങ്ങൾക്കുശേഷം ജി.വി. പ്രകാശ് ചിത്രത്തിന് സാം സി.എസ്. സംഗീതം ഒരുക്കുന്നു. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണവും സാൻ ലോകേഷ് ചിത്രസംയോജനവും ശിവശങ്കർ കലാസംവിധാനവും ആർ. ശക്ത‌ി ശരവണൻ ആക‌്‌ഷൻ കൊറിയോഗ്രാഫിയും നിർവഹിക്കുന്നു. എ.കെ. ഫിലിം ഫാക്ടറിയുടെ ബാനറിൽ അരുൺകുമാർ, ധനശേഖരൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY