ഇസ്ലാമാബാദ്: അദ്ധ്യാപികയായ ഭാര്യയ്‌ക്കെതിരെ സർവകലാശാലയിൽ പ്രതിഷേധം നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ തോക്കുചൂണ്ടി പാകിസ്ഥാൻ സൈനികൻ. ഇസ്ലാമാബാദിലെ സർഹാദ് സർവകലാശാലയിലാണ് സംഭവം. സൈനികന്റെ ഭാര്യ ഡോ. ഐന ഈ സർവകലാശാലയിലെ സ്റ്റുഡന്റ് അഫേഴ്‌സ് വിഭാഗം മേധാവിയാണ്.
ഫീസ്, ക്ലാസ് സമയക്രമം തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് വകുപ്പ് മേധാവിയായ ഐനയ്‌ക്കെതിരെ സർവകലാശാലയിൽ സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്നു വിദ്യാർത്ഥികൾ. കുട്ടികളെ അനുനയിപ്പിക്കാൻ ഐന സ്ഥലത്തെത്തിയെങ്കിലും ഏതാനും വിദ്യാർത്ഥികൾ സമരം അവസാനിപ്പിക്കാൻ തയ്യാറായില്ല. തുടർന്ന് ഐന തന്റെ ഭർത്താവിനെ വിളിച്ചുവരുത്തി. സൈനിക യൂണിഫോം ധരിച്ചെത്തിയ സൈനികർ യാതൊരു പ്രകോപനവുമില്ലാതെ കുട്ടികളെ വടികൊണ്ട് തല്ലാൻ തുടങ്ങി. ശേഷം തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർക്കുകയും കുട്ടികൾക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്‌തു.
സൈനികന്റെ പ്രവൃത്തിയിൽ വിദ്യാർത്ഥികൾ ഭയന്നുവിറച്ചു. ഇയാൾക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. സംഭവത്തിൽ സൈനികനെതിരെ അച്ചടക്ക നടപടി എടുത്തിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നുമാണ് വിവരം. പാകിസ്ഥാനിൽ ജനങ്ങൾക്കുനേരെ സൈന്യം നടത്തുന്ന അതിക്രമങ്ങൾക്കെതിരെ ബലൂചിസ്ഥാനിലും ഖൈബർ പഖ്‌തൂൺഖ്വയിലും പാക് അധീന കാശ്‌മീരിലും കടുത്ത പ്രതിഷേധം നിലനിൽക്കെയാണ് ഇപ്പോൾ പുതിയ സംഭവം ഉണ്ടായിരിക്കുന്നത്.
Shocking visuals from Pakistan of a Colonel of the Pakistan Army firing in the air and at students at a university in Islamabad in front of Police.
— Amitabh Chaudhary (@MithilaWaaala) August 24, 2026
Some reports claim he became angry after students caught him harassing female students and confronted him. Other reports claim his… pic.twitter.com/jjBSXLh92F
A Pakistani military officer allegedly fired shots in the air and pointed his weapon at protesting students at a university in Islamabad. The students were reportedly protesting over fees and class schedules. Pakistan’s military has reportedly initiated disciplinary action and ordered an internal investigation into the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |