SignIn
Kerala Kaumudi Online
Wednesday, 21 October 2026 3.13 AM IST

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും ​

gokul

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് കഠിനതടവും പിഴയും.വിളപ്പിൽ മൂങ്ങോട് മുക്കംപാലമൂട് തേരിവിള ഗോപിക നിവാസിൽ ഗോകുലിനെയാണ് (27,കിച്ചു) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി.വിനോദ് 13 വർഷം കഠിനതടവിനും 50,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ചത്.പിഴത്തുക അതിജീവിതയ്ക്ക് നൽകണം.പിഴയൊടുക്കിയില്ലെങ്കിൽ അഞ്ച് മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണമെന്ന് വിധിന്യായത്തിൽ പറയുന്നു.

2022ലായിരുന്നു കേസിനാസ്പദമായ സംഭവം. അതിജീവിതയെ മലയിൻകീഴിലെ വിജനമായ സ്ഥലത്തുവച്ചും,ബൈക്കിൽ തട്ടിക്കൊണ്ടുപോയി മാറനല്ലൂരിലെ ഒരു വീട്ടിലെത്തിച്ചും പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടിയുടെ മാതാപിതാക്കൾ മലയിൻകീഴ് പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതി അറസ്റ്റിലായത്.പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ഡി.ആർ.പ്രമോദ് ഹാജരായി.അന്നത്തെ മലയിൻകീഴ് പൊലീസ് ഇൻസ്പെക്ടർ ടി.വി.ഷിബുവാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, KTD, POCSO CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY