SignIn
Kerala Kaumudi Online
Wednesday, 26 August 2026 3.53 AM IST

സഹോദരിയെയും ഭർത്താവിനെയും വധിക്കാൻ ശ്രമം: കാപ്പാക്കേസ് പ്രതി വീണ്ടും പിടിയിൽ

biju
ബിജു

തിരുവനന്തപുരം: കുടുംബ വൈരാഗ്യത്തെ തുടർന്ന് സഹോദരിയെയും ഭർത്താവിനെയും മാരകമായി പരിക്കേൽപ്പിക്കുകയും,കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ കുപ്രസിദ്ധ കുറ്റവാളി കഴക്കൂട്ടം പൊലീസിന്റെ പിടിയിലായി.കുമിഴിക്കര കീഴെ പോങ്ങറ ബിജുഭവനിൽ ബിജുവാണ് (39) അറസ്റ്റിലായത്.മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

കഴക്കൂട്ടം,തുമ്പ പൊലീസ് സ്റ്റേഷനുകളിൽ ഉൾപ്പെടെ വധശ്രമം,മോഷണം,അക്രമം തുടങ്ങി 25ലധികം കേസുകളിലെ പ്രതിയാണ്.കാപ്പ നിയമപ്രകാരം ഒരു വർഷത്തെ ജയിൽശിക്ഷ അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയത്.കഴക്കൂട്ടം പൊലീസ് പ്രതിയെ തന്ത്രപരമായി പിടികൂടുകയായിരുന്നു.കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ എസ്.വൈ.സുരേഷ്,എസ്.എച്ച്.ഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, KAZHAKOOTTAM, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY