SignIn
Kerala Kaumudi Online
Tuesday, 25 August 2026 2.20 AM IST

ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവം: കാർ കസ്റ്റഡിയിൽ

police
പൊലീസ്

ചേർത്തല: ചേർത്തല വാരനാട് ചെങ്ങണ്ട വളവിൽ ബൈക്കിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ നിർത്താതെ പോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചേർത്തല വാരണം സ്വദേശി വിനയചന്ദ്രൻ എന്നയാളുടെ വീട്ടിൽ നിന്നാണ് ഇന്നലെ ചേർത്തല എസ്‌.ഐ വി.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് കാർ കണ്ടെത്തിയത്. കാർ ഓടിച്ചിരുന്നതാരാണെന്ന് അന്വേഷിക്കുന്നുണ്ട്.

ചേർത്തല തണ്ണീർമുക്കം പഞ്ചായത്തിൽ പണ്ടാര പാട്ടത്തിൽ പ്രകാശന്റെയും മിനിയും മകൻ ശിവപ്രകാശ് (29) ആണ് ഞായറാഴ്ച ഉച്ചയ്ക്ക് ചേർത്തല ചെങ്ങണ്ട വാരനാട് റോഡിൽവച്ചാണ് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ശിവപ്രകാശിനൊപ്പം സഞ്ചരിച്ച സുഹൃത്ത് തണ്ണീർമുക്കം ഇലഞ്ഞാൽ കുളങ്ങര സ്വദേശി വിഷ്ണു മുരളിക്ക് (27)പരുക്കേറ്റിരുന്നു. വിഷ്ണു മുരളി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം നടന്ന സ്ഥലങ്ങളിലെ സി.സി.ടി.വി ദ്യശ്യങ്ങൾ പരിശോധിച്ചാണ് കാർ പൊലീസ് കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, CUSTODY, LATESTNEWS, ALAPPUZHA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY