SignIn
Kerala Kaumudi Online
Sunday, 20 September 2026 8.47 PM IST

തിരുവനന്തപുരം നഗരത്തിൽ ഇങ്ങനെയൊരു ക്ഷേത്രമോ? ശിവന്റെയും പാർവതിയുടെയും പുത്രനായ വേട്ടക്കൊരുമകന്റെ സന്നിധി

vettakkorumakan-temple
വേട്ടക്കൊരുമകൻ ക്ഷേത്രം

പൊതുവെ മലബാർ മേഖലകളിലാണ് വേട്ടക്കൊരുമകൻ ക്ഷേത്രങ്ങൾ കൂടുതലായി കാണപ്പെടുന്നത്. എന്നാൽ തിരുവനന്തപുരത്തിന്റെ ഹൃദയഭാഗത്തും ഈ ആരാധനാമൂർത്തിക്കായി ഒരു ക്ഷേത്രമുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽനിന്ന് അൽപ്പം വടക്കുമാറി വലിയകോയിക്കൽ കൊട്ടാരത്തോട് ചേർന്നാണ് വേട്ടക്കൊരുമകൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഭക്തരുടെ വിശ്വാസത്തിൽ ധൈര്യത്തിന്റെയും സംരക്ഷണത്തിന്റെയും വിജയത്തിന്റെയും പ്രതീകമാണ് വേട്ടക്കൊരുമകൻ. ഉഗ്രമായ യുദ്ധദേവതാ സങ്കൽപ്പത്തിലാണ് പല സ്ഥലങ്ങളിലും വേട്ടക്കൊരുമകനെ ആരാധിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളിൽനിന്ന് സംരക്ഷണം ലഭിക്കാനും തടസങ്ങൾ മാറാനും ആഗ്രഹിക്കുന്നവർ വേട്ടക്കൊരുമകനെ പ്രാർത്ഥിക്കുന്ന പതിവുമുണ്ട്.

അർജുനന്റെ തപസിൽ സംതൃപ്തരായ ശിവനും പാർവതിദേവിയും കിരാത രൂപം ധരിച്ച് അർജുനന്റെ മുൻപിൽ പ്രത്യക്ഷപ്പെടുകയും പാശുപതാസ്ത്രം നൽകുകയും ചെയ്തു. കിരാതരൂപികളായ ശിവനും പാർവതിക്കും ജനിച്ച പുത്രനാണ് വേട്ടക്കൊരുമകൻ എന്നാണ് ഐതിഹ്യം.

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ നിന്നും അൽപം വടക്ക് മാറി വലിയകോയിക്കൽ കൊട്ടാരത്തിനോട് ചേർന്നാണ് 'വേട്ടക്കൊരുമകൻ ക്ഷേത്രം' സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂർ റാണി ഉമയമ്മയുടെ ഭരണകാലത്ത് മലബാറിലെ രാജകുടുംബങ്ങളുമായുണ്ടായിരുന്ന സൗഹൃദത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഈ ആരാധനാമൂർത്തിയെ പ്രതിഷ്ഠിച്ചതായി കരുതപ്പെടുന്നു. ഈ കഥ അനുസരിച്ച് 400 വർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ട്.

ക്ഷേത്രത്തിൽ വൃശ്ചികം - ധനു മാസങ്ങളിലായി 41 ദിവസത്തെ ആഘോഷമാണ് നടക്കുക. വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് കളമെഴുത്തും പാട്ടും തേങ്ങയുടയ്ക്കലും. പണ്ടുകാലത്ത് 10,008 നാളികേരം വരെ ഇവിടെ ഉടച്ചിരുന്നു.

English Summary

Vettakkorumakan, traditionally regarded as the son of Lord Shiva and Goddess Parvati, is widely worshipped in the Malabar region of Kerala. However, a temple dedicated to Vettakkorumakan is also located in Thiruvananthapuram, near the Padmanabhaswamy Temple and adjoining the Valia Koyikkal Palace.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VETTAKKORUMAKAN TEMPLE, THIRUVANANTHAPURAM TEMPLE, VETTAKKORUMAKAN, UMAYAMMA RANI, HINDU TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL