റാംസാഗർ തമ്പുരാൻ, അസ്ട്രോ ന്യൂമറോളജിസ്റ്റ്, ഫോൺ : 91+83010 36352, വാട്സാപ്പ് : 91+7907244210, ഇമെയിൽ: samkhiyarathnam@gmail.com
വിദ്യാരംഭം: ഒക്ടോബർ 21, ബുധനാഴ്ച രാവിലെ
ഒക്ടോബർ 21-ന് രാവിലെ 6.15 മുതൽ 8.12 വരെയാണ് വിദ്യാരംഭത്തിന് ഏറ്റവും ഉത്തമമായ സമയം. എങ്കിലും വിജയദശമി ദിവസം ക്ഷേത്രങ്ങളിൽ വിദ്യാരംഭത്തിന് പ്രത്യേക മുഹൂർത്തം നോക്കേണ്ടതില്ല.
പൂജയെടുപ്പ് രീതികൾ
ദശമി തിഥി ഉദയത്തിന് വരുന്ന ദിവസം രാവിലെയോ, ക്ഷേത്രങ്ങളിലെ ഉഷഃപൂജ കഴിഞ്ഞോ ആണ് പൂജയെടുക്കുന്നത്. സരസ്വതീ ദേവിക്ക് മുന്നിൽ വെച്ച പുസ്തകങ്ങളും മറ്റ് ഉപകരണങ്ങളും വണങ്ങി, മന്ത്രങ്ങൾ ജപിച്ച് തിരികെ എടുക്കുന്നു. ഇതിനുശേഷമാണ് കുട്ടികളുടെ വിദ്യാരംഭം കുറിക്കുന്നത്.
പൂജവെപ്പിന്റെ പ്രാധാന്യം
നവരാത്രിയുടെ ഭാഗമായി പുസ്തകങ്ങള്‍, പഠനോപകരണങ്ങള്‍, സംഗീതോപകരണങ്ങള്‍, തൊഴില്‍ ഉപകരണങ്ങള്‍ എന്നിവ പൂജയ്ക്ക് വെക്കുന്ന ആചാരമാണ് പൂജവെപ്പ്. അറിവിനോടും വിദ്യയോടുമുള്ള ആദരവിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ പൂജയ്ക്ക് സമര്‍പ്പിക്കുന്നത്. ദുര്‍ഗാഷ്ടമി, മഹാനവമി ദിവസങ്ങളില്‍ പൂജ തുടരുകയും വിജയദശമി ദിനത്തില്‍ പൂജയെടുക്കുകയും ചെയ്യുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും. പുസ്തകങ്ങളും പഠനോപകരണങ്ങളും പൂജയ്ക്ക് വെക്കുന്നതും, ആയുധപൂജയും വിജയദശമിയും വിദ്യാരംഭവുമെല്ലാം ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്.
വിജയദശമി ദിവസമാണ് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭ ചടങ്ങുകള്‍ നടക്കുന്നത്. ക്ഷേത്രങ്ങളിലും സാംസ്കാരിക സ്ഥാപനങ്ങളിലും വീടുകളിലും വിദ്യാരംഭത്തിനുള്ള ക്രമീകരണങ്ങള്‍ നടത്താറുണ്ട്. കുട്ടികളെ എഴുത്തിന്റെയും പഠനത്തിന്റെയും ലോകത്തേക്ക് ഔദ്യോഗികമായി പ്രവേശിപ്പിക്കുന്ന ചടങ്ങായാണ് ഇത് കണക്കാക്കുന്നത്.
Vijayadashami will be celebrated on October 21, 2026. Pooja Eduppu will take place from early morning, while the auspicious time for Vidyarambham is from 6:15 AM to 8:12 AM. The day marks the beginning of learning for children and the conclusion of Navaratri celebrations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |